ബ്രിട്ടനിൽ ഇനി ഡ്രൈവറില്ലാത്ത ബസ്സ്

ബ്രിട്ടനിൽ ഇനി ഡ്രൈവറില്ലാത്ത ബസ്സ്
driverless-bus-uk2.jpg.image.845.440

എഡിൻബറോയിലെ ഫെറിടോൾ പാർക്കിൽനിന്നും പാർക്ക് സ്റ്റേഷൻ വരെയാണ് ഈ ബസ് സർവീസ് നടത്തുന്നത്. ഡ്രൈവറില്ലെങ്കിലും സർവീസ് നിയന്ത്രിക്കാൻ രണ്ടു ജീവനക്കാർ ബസിനുള്ളിലുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം നിരീക്ഷിക്കുകയാണ് ഒരാളുടെ ജോലി. ഇയാൾ ഡ്രൈവറുടെ സീറ്റിലിരുന്നാണ് ഇതു ചെയ്യുന്നത്. യാത്രക്കാരെ സഹായിക്കാനും ടിക്കറ്റ് നൽകാനുമായി ബസ് ക്യാപ്റ്റനുമുണ്ട്. പരീക്ഷണം വിജയമായാൽ ഈ തസ്തികകൾ ഒഴിവാക്കിയാകും ഭാവിയിലെ സർവീസുകൾ.

അഞ്ച് ഒറ്റനില ബസുകളാണ് ആദ്യകഘട്ടത്തിൽ സർവീസിന് ഇറക്കിയിട്ടുള്ളത്. ആഴ്ചതോറും 10,000 പേർ ഈ ബസുകളിൽ യാത്രചെയ്യുമെന്നാണ് സ്റ്റേജ് കോച്ചിന്റെ പ്രതീക്ഷ. 14 മൈൽ ദൂരമുള്ള റൂട്ടിലൂടെ സെൻസറുകളുടെ സഹായത്തോടെയാണ് മണിക്കൂറിൽ 50 മൈൽ വരെ സ്പീഡിലുള്ള ഈ ബസുകളുടെ ഓട്ടം.

റൗണ്ട് എബൌട്ടുകൾ, ട്രാഫിക് ലൈറ്റുകൾ, മോട്ടോർവേകളിലെ ലൈൻ മാറ്റം എന്നിവയെല്ലാം ഡ്രൈവറില്ലാതെ സാധ്യമാകുന്ന സാങ്കേതിക വിദ്യയാണ് ബസിൽ ഉപയോഗിച്ചിരിക്കുന്നത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സ്റ്റേജ് കോച്ചിന്റെ ഈ പുതിയ സംരംഭം വഴിതുറക്കുന്നത്.

ലണ്ടനിലെ ട്യൂബ് ഗതാഗതസംവിധാനത്തിന്റെ ഭാഗമായ ഡിഎൽആർ ട്രെയിനുകൾ (ഡോക്ക്ലാൻഡ് ലൈറ്റ് റെയിൽവേ) ഡ്രൈവറില്ലാതെയാണ് സർവീസ് നടത്തുന്നത്. 1987ൽ തുടങ്ങിയ ഈ ഓട്ടോമേറ്റഡ് ലൈറ്റ് മെട്രോ സിസ്റ്റം ഇന്ന് ഏഴ് വ്യത്യസ്ത റൂട്ടുകളിലായി 24 കിലോമീറ്റർ ദൂരമാണ് ലണ്ടൻ നഗരത്തിൽ ദിവസേന ഇടതടവില്ലാതെ സർവീസ് നടത്തുന്നത്. ഡ്രൈവറില്ലാത്ത ഈ ട്രെയിനിൽ പ്രതിദിനം 340,000 യാത്രക്കാരാണ് നഗരയാത്ര ചെയ്യുന്നത്.

Read more

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടെന്നാണ് ഏറ്റവും പുതിയ

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെ

നടി മൗനി റോയിയും സൂരജ് നമ്പ‍്യാരും വേർപിരിയുന്നു

നടി മൗനി റോയിയും സൂരജ് നമ്പ‍്യാരും വേർപിരിയുന്നു

നടി മൗനി റോയ്‌യും ഭർത്താവ് സൂരജ് നമ്പ‍്യാരും വിവാഹ ബന്ധം വേർപിരിയുന്നു. സമൂഹമാധ‍്യമങ്ങളിലൂടെ നടി തന്നെയാണ് ഇക്കാര‍്യം സ്ഥിരീകരിച്ചത്. പരസ്പര