വി.ജെ. ചിത്രയുടെ അവസാന സിനിമ; കോൾസ് ട്രെയിലർ പുറത്തുവിട്ടു

Share

നടി വി ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കോള്‍സ് എന്ന സിനിമയുടെ ട്രെയിലറാണ് പുറത്തുവിട്ടത്. ജെ. ശബരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോൾ സെന്ററിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായാണ് ചിത്ര എത്തുന്നത്.

സിനിമയില്‍ ഡൽഹി ഗണേഷ്, നിഴൽകൾ രവി, ആർ. സുന്ദർരാജൻ, ദേവദർശിനി, മീശൈ രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് വി ജെ ചിത്ര ശ്രദ്ധേയയായത്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് വി ജെ ചിത്ര മരിച്ചത്. ഇവരുടെ മരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച തന്നെയായിരുന്നു. മരണത്തിന്റെ ഒരു സൂചന പോലും നല്‍കാതെയായിരുന്നു വി ജെ ചിത്രയുടെ ആത്മഹത്യ.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രയും നടൻ ഹേമന്തുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. ഹേമന്തും ചിത്രയും ഒരുമിച്ചായിരുന്നു താമസം. മരണ ദിവസം, ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് പുലര്‍ച്ചയാണ് ചിത്ര റൂമില്‍ തിരിച്ചെത്തിയത്. തനിക്ക് കുളിക്കണമെന്നും പുറത്തുപോകണമെന്നും ചിത്ര ഹേമന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഒടുവില്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഹേമന്ത് വാതില്‍ തുറന്നപ്പോഴാണ് ചിത്ര ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്. വി ജെ ചിത്രയുടെ മരണത്തില്‍ അനുശോചനവുമായി എല്ലാവരും രംഗത്ത് എത്തിയിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ