സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

Share
സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായി സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് പരിഗണിക്കാനായി മാറ്റി. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അനുമതി നല്‍കാതിരുന്ന കോടതി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാനും ചെങ്കല്‍പ്പേട്ട് കുടുംബ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ആ ഘട്ടത്തില്‍ തന്നെ സംഗീത സമര്‍പ്പിച്ച രേഖകളിലെ ചില പ്രശ്‌നങ്ങള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് ഇന്നും കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാമെന്നാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ ആവശ്യവും കോടതി തള്ളുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 20ന് കേസ് പരിഗണിച്ചപ്പോള്‍ സംഗീതയോ വിജയ്‌യോ ഹാജരായിരുന്നില്ല. 26 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടായിരുന്നു എന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സംഗീത സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായിരുന്നു.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്