ദളപതി ഇനി തമിഴ്നാട് ഭരിക്കും, നാളെ സത്യപ്രതിജ്ഞ

Share
ദളപതി ഇനി തമിഴ്നാട് ഭരിക്കും, നാളെ സത്യപ്രതിജ്ഞ

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്. ഇതോടെ തമിഴ് രാഷ്ട്രീയത്തിന്റെ ദിശ മാറ്റുന്ന ഒരു സഖ്യ സർക്കാരിന് നാളെ ചെന്നൈയിൽ തുടക്കമാകും.

ഗവർണറെ കണ്ടിറങ്ങിയ വിജയ്, നന്ദി അറിയിക്കാനായി സി പി എം, സി പി ഐ, ലീഗ്, വി സി കെ ഓഫീസുകളിലേക്ക് എത്തും. വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് ഗവർണറെ കാണാൻ വിജയ് ലോക്ഭവനിലെത്തിയത്. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എം എൽ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മുന്നാം വട്ടം എത്തിയത്. ഇതിന് ശേഷമാണ് ലോക്ഭവൻ സത്യപ്രതിജ്ഞയ്‌ക്കുള്ള അനുവാദം നൽകിയത്. 108 എം എൽ എ മാരുള്ള ടി വി കെക്ക് കോൺഗ്രസ് 5, സി പി എം 2, സി പി ഐ 2, മുസ്ലിം ലീഗ് 2, വി സി കെ 1, എന്നീ എം എൽ എമാരാണ് പിന്തുണ പ്രഖ്യാപിച്ചത്.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ്‌ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്.

Read more

കേരളം പുതുയുഗത്തിലേക്ക് യാത്ര തുടങ്ങി, VD – മോഡി ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ; മുഖ്യമന്ത്രി

കേരളം പുതുയുഗത്തിലേക്ക് യാത്ര തുടങ്ങി, VD – മോഡി ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ; മുഖ്യമന്ത്രി

5 ഇന്ദിരാ ഗ്യാരന്റികൾ നടപ്പിലാക്കും, ജനങ്ങൾക്ക് നൽകിയ വാ ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തി

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സിഗ്മ’; റിലീസ് തീയതി പ്രഖ‍്യാപിച്ചു

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സിഗ്മ’; റിലീസ് തീയതി പ്രഖ‍്യാപിച്ചു

തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് രചനയും സംവിധാനവും നിർവഹിക്കുന്ന ആദ‍്യ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്. സി