കടലും കടന്നു അറബിനാട്ടിൽ എത്തിയിരിക്കുകയാണ് വിഷു ആഘോഷങ്ങളുടെ ലഹരി. വിഷു ദിനമാഘോഷമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് പ്രവാസി മലയാളികൾ. നാട്ടിന്റെ വിഷു ഓർമ്മകളെയും ഗൃഹാതുരുത്വ സ്മരണകളെയും പ്രവാസികളുടെ സ്വീകരണ മുറിയിലെത്തിക്കാൻ ലുലുമാലും ഒരുങ്ങി കഴിഞ്ഞു. കണിക്കൊന്ന മുതൽ വിഷുക്കോടി വരെ ലുലുവിൽ സജ്ജമായിക്കഴിഞ്ഞു.
16 തരം പായസങ്ങളുമായി ലുലുവിൽ പായസമേളയെക്ക് ഇന്ന് തുടക്കമായി. വിഷുക്കണിക്കാവശ്യമായ കണിക്കൊന്ന, പഴം, പച്ച കറികൾ എന്ന് വേണ്ട ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള വിഷു സ്പെഷ്യൽ ഐറ്റംസ് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തുകഴിഞ്ഞു. ഇതിനെല്ലാം പുറമെ വിഷു ദിനത്തിൽ 11 മണി മുതൽ 2 മണി വരെ തൂശനിലയിട്ട് പായസവും പപ്പടവുമടങ്ങുന്ന സദ്യയും ലുലുവിലുണ്ട്. 2 ദിനാറാണ് ഒരു വിഷു സദ്യക്ക്.