ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി 'ഫൈവ് ഇൻ വൺ' ഇതിഹാസം വിടവാങ്ങി; സർ ഗാരി സോബേഴ്സ് അന്തരിച്ചു

Share
ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി 'ഫൈവ് ഇൻ വൺ' ഇതിഹാസം വിടവാങ്ങി; സർ ഗാരി സോബേഴ്സ് അന്തരിച്ചു

ബ്രിഡ്ജ്‌ടൗൺ: ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവുമായ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു. വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റുകളിൽ നിന്ന് 8,032 റൺസും 235 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ ഡാനിയേൽ സോബേഴ്‌സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബാർബഡോസിലെ വസതിയിലായിരുന്നു അദ്ദേഹം അന്തരിച്ചത്.

ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേപോലെ തിളങ്ങിയ സോബേഴ്‌സ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡിനും ഉടമയാണ്. 1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു.

ഇടംകൈയ്യൻ ബാറ്ററായിരുന്ന സോബേഴ്സ് ടെസ്റ്റിൽ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കി. 1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി