വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

Share
വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉണര്‍ത്തുന്നത്. ഇനി ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറെ തന്നെ ചാറ്റ് ചെയ്യാനുള്ള ഒരു വാതില്‍ തുറക്കാന്‍ പോകുകയാണ് വാട്ട്‌സ്ആപ്പ്. നമ്പരില്ലാതെ ചാറ്റ് എങ്ങനെയെന്നല്ലേ? നമ്പരിന് പകരം യൂസര്‍ നെയിമാകും നമ്മുടെ പുതിയ ഐഡന്റിറ്റി. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും.

നിങ്ങള്‍ക്ക് താത്പര്യമുള്ള യൂസര്‍ നെയിംസ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്നാണ് വാട്ട്‌സആപ്പ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നാട്ടിലെ ക്ലബുകളിലെ അംഗങ്ങള്‍, അയല്‍ക്കാരുടെ ഗ്രൂപ്പുകള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടി വരുന്നവര്‍ തുടങ്ങി നമ്മുക്ക് നമ്പര്‍ കൈമാറാന്‍ താത്പര്യമില്ലാത്ത, എന്നാല്‍ സംസാരിക്കേണ്ടി വരുന്നവരുമായി സുരക്ഷിതമായി ചാറ്റ് ചെയ്യാന്‍ അവസരം നല്‍കുകയാണ് ഈ ഫീച്ചര്‍.

വാട്ട്‌സ്ആപ്പില്‍ സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക് ചെയ്ത് അതില്‍ അക്കൗണ്ട് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് അതില്‍ നിന്ന് യൂസര്‍നേയിം ഓപ്ഷന്‍ സെലക്ട് ചെയ്ത് നിങ്ങള്‍ക്കും ആവശ്യമുള്ള യൂസര്‍നേയിം റിസര്‍വ് ചെയ്യാവുന്നതാണ്. ഇതോടൊപ്പം ഒട്ടനവധി പ്രൈവസി ഫീച്ചേഴ്‌സും വാട്ട്‌സ്ആപ്പില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റ് ലോക് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഡിസപ്പിയറിങ് മെസേജസ്, പാസ്‌കീ സപ്പോര്‍ട്ട് എന്നിവയിലും മാറ്റങ്ങളുണ്ടാകുമെന്നും സൂചനയുണ്ട്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്