കുരങ്ങുപനി കൂടുതല് രാജ്യങ്ങളിലേക്ക്, അടിയന്തര യോഗംവിളിച്ച് ലോകാരോഗ്യ സംഘടന

Share

വാഷിങ്ടൺ: കാനഡയ്ക്ക് പിന്നാലെ ഫ്രാൻസ്, ജർമനി, ബെൽജിയം അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘന. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യ ഉള്പ്പെടെയുള്ള ആരോഗ്യ ഏജന്സികള് ആശങ്കയിലാണ്. കോവിഡിന് പിന്നാലെ കുരങ്ങുപനി റിപ്പോര്ട്ട് ചെയ്തതോടെ പുതിയ പകര്ച്ചവ്യാധിയെ കുറിച്ചുള്ള ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നിവയ്ക്ക് പുറമേ ബെല്ജിയം, ഫ്രാന്സ്, ജര്മനി, നെതര്ലാന്ഡ്, സ്പെയിന്, ഇറ്റലി, യുകെ, സ്വീഡന്, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് രോഗം റിപ്പോര്ട്ട് ചെയ്തത്. സ്പെയിനില് 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്ട്ട് ചെയ്തത്.

മാഡ്രിഡ് നഗരത്തില് രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനേ തുടര്ന്ന് ഒരു സ്നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി.പടിഞ്ഞാറന് യൂറോപ്പില് നിന്നെത്തിയ ഓള്ക്ക് ഇസ്രായേലില് രോഗലക്ഷണങ്ങള് സ്ഥിരീകരിച്ചിട്ടുണ്ട്.

1958-ലാണ് ആദ്യമായി കുരങ്ങുകളില് രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരില് രോഗബാധ കണ്ടെത്തിയത്.1970 മുതല് 11 ആഫ്രിക്കന് രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളില് മധ്യ, പടിഞ്ഞാറന് ആഫ്രിക്കന് ഭാഗങ്ങളില് ആയിരക്കണക്കിനാളുകള്ക്കാണ് കുരങ്ങുപനി ബാധിച്ചത്.
2017-ന് ശേഷം നൈജീരിയയിലാണ് ഏറ്റവും വലിയ രോഗവ്യാപനമുണ്ടായത്.

ഈ വർഷം മാത്രം കുരങ്ങുപനിയെന്ന് സംശയിക്കുന്ന 46 കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. മേയ് ഏഴിനാണ് യൂറോപ്പില് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. നൈജീരിയയില്നിന്ന് മടങ്ങിയ വ്യക്തിയിലാണ് ബ്രിട്ടണില് ആദ്യം വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഫ്രാന്സില് 29 കാരനാണ് രോഗബാധ കണ്ടെത്തിയത്. ഫ്രാന്സില് കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോര്ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില് അടുത്തിടെ സന്ദര്ശനം നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ