ഗന്നം സ്റ്റൈലിനേക്കാള്‍ വേഗത്തില്‍ 200 കോടി ആളുകള്‍ കണ്ട വിസ് ഖലീഫ; വീഡിയോ

ഒറ്റ പാട്ടുകൊണ്ടാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ കൊറിയന്‍ ഗായകന്‍ സൈയെ ഓര്‍മയില്ലേ? ഗന്നം സ്റ്റൈല്‍ പാട്ടുകാരന്‍ .

ഗന്നം സ്റ്റൈലിനേക്കാള്‍ വേഗത്തില്‍ 200 കോടി  ആളുകള്‍ കണ്ട വിസ് ഖലീഫ;  വീഡിയോ
song

ഒറ്റ പാട്ടുകൊണ്ടാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ കൊറിയന്‍ ഗായകന്‍ സൈയെ ഓര്‍മയില്ലേ? ഗന്നം സ്റ്റൈല്‍ പാട്ടുകാരന്‍ .265 കോടിയിലധികം ആളുകളാണ് ഗന്നം സ്റ്റൈല്‍ കണ്ടത്.എന്നാല്‍ ഇപ്പോള്‍ അതെല്ലാം പഴയകഥ .ഇപ്പോള്‍ താരം വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ എന്ന ഗാനമാണ്.ഗന്നം സ്‌റ്റൈലിനേക്കാള്‍ വേഗത്തില്‍ യൂട്യൂബില്‍ 200 കോടി വ്യൂവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയ്യാണ് ഈ ഗാനം .

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6നാണ് വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ യുട്യൂബിലെത്തിയത്. ഒരു വര്‍ഷം കൊണ്ട് 2 ബില്യണ്‍ വ്യൂവേഴ്‌സ് എന്ന നേട്ടം ഈ പാട്ട് സ്വന്തമാക്കി. 2012 ജൂലൈ 15നായിരുന്നു ഗന്നം സ്‌റ്റൈലിന്റെ കടന്നുവരവ്. രണ്ടു വര്‍ഷം കൊണ്ടായിരുന്നു ഗന്നം സ്‌റ്റൈല്‍ യുട്യൂബില്‍ ചരിത്രമെഴുതിയത്. ആദ്യമായിട്ടായിരുന്നു ഒരു വീഡിയോ യൂട്യൂബില്‍ ഇത്രയധികം പ്രേക്ഷകരെ നേടുന്നത്.

ജസ്റ്റിന്‍ ഫ്രാങ്ക്‌സ്, ചാര്‍ലീ പുത്, കാമറോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സീ യു എഗെയ്ന്‍ രചിച്ചത്. നടന്‍ പോള്‍ വാക്കറിന്റെ ഓര്‍മകള്‍ക്കു മുന്‍പില്‍ ചിത്രീകരിച്ച ഫ്യൂരിയസ് സീരിസിന്റെ ഏഴാം പതിപ്പില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. അമേരിക്കയില്‍ ഒരു ദിവസം ഏറ്റവും അധികം പ്രദര്‍ശിപ്പിക്കപ്പെട്ട ഗാനവും ഇതുതന്നെയാണ്. ഇംഗ്ലണ്ടില്‍ ഒരാഴ്ചയില്‍ ഏറ്റവും അധികം പ്രാവശ്യം കണ്ട വീഡിയോ എന്ന റെക്കോര്‍ഡും വിസ് ഖലീഫയുടെ പാട്ടിനാണ്.ഇനി അതൊന്നു കണ്ടു നോക്കാം ..

Read more

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

ചെന്നൈ: ജനന നിരക്ക് വർധിപ്പിക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ആന്ധ്ര പ്രദേശിലെ എൻഡിഎ സർക്കാരിനെ പിന്തുടരാൻ തമിഴ്നാട് മുഖ്യമന്

ജാർഖണ്ഡ് പിഎസ്‌സി ക്രമക്കേട്: വിദ്യാർഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം

ജാർഖണ്ഡ് പിഎസ്‌സി ക്രമക്കേട്: വിദ്യാർഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം

റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഒരുക്കി

കൊളംബിയയിലും ഇക്വഡോറിലും വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

കൊളംബിയയിലും ഇക്വഡോറിലും വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

ബൊഗോട്ട: കൊളംബിയയില്‍ വന്‍ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ടയില്‍ ഉള്‍പ്പടെ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെ

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു