തിരക്കേറിയ റോഡിൽ പ്രസവിച്ച് 33കാരി!

Share

നോയ്ഡ: ഗ്രേറ്റർ നോയ്ഡയിലെ തിരക്കേറിയ വഴിയിൽ പ്രസവിച്ച് 33കാരിയായ യുവതി. വഴിയാത്രക്കാരായ നഴ്സുമാരാണ് യുവതിക്ക് സഹായത്തിനായി എത്തിയത്. ചൊവ്വാഴ്ച നോയ്ഡയിലെ പാരി ചൗക്കിലെ പൊതു വഴിയിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പ്രശാന്ത് ശർമയുടെ ഭാര്യ റോഷ്ണി ശർമയാണ് നടുറോഡിൽ പ്രസവിച്ചത്. ഒരു കുട്ടിയുള്ള റോഷ്ണി ആശുപത്രിയിൽ നിന്ന് ലുക്സാറിലുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രസവ വേദനയുണ്ടായത്. ക്ഷീണിതയായ യുവതി നടു റോഡിൽ കിടന്നതോടെ ഭർത്താവ് ശർമ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു.

ആ സമയത്ത് ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് വഴിയിൽ യുവതി കിടക്കുന്നത് കണ്ടതെന്ന് ശാർദ ആശുപത്രിയിലെ നഴ്സ് ദേവി പറയുന്നു. ഉടൻ തന്നെ സഹപ്രവർത്തകയായ ജ്യോതിയുടെ സഹായം തേടിയ ദേവി ഒരു ഷാൾ കൊണ്ട് യുവതിയെ പുതപ്പിച്ച ശേഷം വേണ്ട ശുശ്രൂഷ നൽകി. നവജാതശിശുവിനെ ശർമയുടെ ജാക്കറ്റിൽ പൊതിഞ്ഞ് സുരക്ഷിതമായി ഉടൻ തന്നെ ശാർദ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇരുവർക്കു ചികിത്സ സൗജന്യമായി നൽകുമെന്നും ഡോക്റ്റർമാർ പറയുന്നു. തക്ക സമയത്ത് സഹായം നൽകിയ നഴ്സുമാർക്ക് ശാർദ ആശുപത്രി 5100 രൂപ വീതം സമ്മാനമായും നൽകി.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ