പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തി: 23കാരിയെ വെറുതേ വിട്ട് പൊലീസ്

Share

ചെന്നൈ∙ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ 23കാരിയെ വെറുതേ വിട്ട് തമിഴ്നാട് പൊലീസ്. തിരുവള്ളൂർ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിന് ഇടയിൽ യുവതി അക്രമിയെ തള്ളിമാറ്റി. പാറയിൽ തല ഇടിച്ചുവീണ ഇയാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് നിഗമനം.

സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാൽ ഐപിസി 100-ാം വകുപ്പു പ്രകാരം സ്റ്റേഷൻ ജാമ്യത്തിൽ യുവതിയെ പൊലീസ് വിട്ടയച്ചു. ജോലി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് െകാണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നടന്ന പിടിവലിയിൽ ഇയാൾ പാറക്കല്ലിൽ തല ഇടിച്ച് വീഴുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. മരിച്ച യുവാവ് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ