1070 അടി ഉയരത്തില്‍ വിസ്മയം തീര്‍ത്തു ചൈനയിലെ ലിഫ്റ്റ്

0

സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന പലതും ചൈനയിലുണ്ട്. എന്തിനും ഏതിനും അപരനെ ഉണ്ടാക്കാന്‍ ചൈനാക്കാര്‍ മുന്നിലാണ് .എന്നാല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ലിഫ്റ്റുമായി  ഏവരെയും അമ്പരപ്പിക്കുകയാണ് ചൈന. സെന്‍ട്രല്‍ ചൈനയിലെ സാന്ജ്‌ജിയാജി വനപ്രദേശത്താണ് ഈ വമ്പന്‍ ലിഫ്റ്റ്‌ നിര്‍മിച്ചത് .

മലമുകളിലേക്കെത്താനായി 326 മീറ്റര്‍ ഉയരമുള്ള ലിഫ്റ്റ് ആണിത് . 'ഹന്ടര്‍ഡ് ഡ്രാഗന്‍ സ്കൈ ലിഫ്റ്റ്‌ ' എന്ന് പേരിട്ടിരിക്കുന്ന 1070 അടി ഉയരത്തിലുള്ള ഈ അത്ഭുതത്തിനു രണ്ട് മിനിറ്റ് കൊണ്ട് സന്ദര്‍ശകരെ മലമുകളിലെത്തിക്കാന്‍ കഴിയും . ഗ്ലാസ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ലിഫ്റ്റില്‍ ഒരേ സമയം 50 പേര്‍ക്ക് യാത്ര ചെയ്യാനും കഴിയും . യുനെസ്കോ യുടെ പൈതൃക പദവിയില്‍ ഉള്‍പെട്ട സ്ഥലമാണ് ലിഫ്റ്റ്‌ സ്ഥിതി ചെയുന്ന സാന്ജ്‌ജിയാജി വനപ്രദേശം . ഹോളിവുഡ്  ചിത്രം അവതാറിലെ ചില രംഗങ്ങള്‍ എവിടെ ചിത്രികരിച്ചിട്ടുണ്ട് .    '