ഒരു രൂപയ്ക്ക് ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം; പക്ഷെ കണ്ണ്ചിമ്മാതെ കാത്തിരിക്കണം

ഒരു രൂപയ്ക്ക് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ സ്മാര്‍ട്ട്‌ ഫോണുകള്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരം .പക്ഷെ ഇത്തിരി കഷ്ടപെടണം എന്ന് മാത്രം .ഒക്ടോബര്‍ 17 മുതല്‍ 19 വരെ നീളുന്ന ദീപാവലി ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ അവസരം .

ഒരു രൂപയ്ക്ക് ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം; പക്ഷെ കണ്ണ്ചിമ്മാതെ കാത്തിരിക്കണം
redmi

ഒരു രൂപയ്ക്ക് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ സ്മാര്‍ട്ട്‌ ഫോണുകള്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരം .പക്ഷെ ഇത്തിരി കഷ്ടപെടണം എന്ന് മാത്രം .ഒക്ടോബര്‍ 17 മുതല്‍ 19 വരെ നീളുന്ന ദീപാവലി ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ അവസരം .

മറ്റ് ഷവോമി ഉത്പന്നങ്ങള്‍ക്ക് മേല്‍ വന്‍ കിഴിവും നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് ഷവോമി. റെഡ്മി 3s പ്രൈം (redmi 3s prime), റെഡ്മി നോട്ട് 3 (16 ജിബി) (redmi note 3), മി 4 (mi 4) എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി ഒരു രൂപയുടെ ഫ്ളാഷ് സെയിലില്‍ നല്‍കാന്‍ ഒരുങ്ങുന്നത്.

ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഷവോമിയുടെ ഫ്ളാഷ് സെയില്‍ ആരംഭിക്കുക. ഒരോ ദിവസവും 30 സ്മാര്‍ട്ട്‌ഫോണുകളെയാണ് ഷവോമി ഫ്ളാഷ് സെയിലിലൂടെ വില്‍പനയ്ക്ക് വെയക്കുക. ഒക്ടോബര്‍ 17 ന് റെഡ്മി 3s പ്രൈമും, ഒക്ടോബര്‍ 18 ന് റെഡ്മി നോട്ട് 3 യും, ഒക്ടോബര്‍ 19 ന് മി 4 എന്നിങ്ങനെയാണ് ഫ്ളാഷ് സെയിലിനായി ഷവോമി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഫ്ളാഷ് സെയിലിന്റെ കീഴില്‍ മി ബ്ലൂടൂത്ത് സ്പീക്കര്‍, 20000 mAh മി പവര്‍ബാങ്ക്, മി ബാന്‍ഡ് 2 എന്നിവയും ഒരു രൂപയ്ക്ക് സ്വന്തമാക്കാന്‍ ഷവോമി അവസരം നല്‍കുന്നുണ്ട്.

നേരത്തെ, ഫ്ളിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡെയില്‍ റെഡ്മി 3s പ്രൈമാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഷവോമിയുടെ റെഡ്മി നോട്ട് 3 യ്ക്കാണ് ആവശ്യക്കാരെറയുണ്ടായിരുന്നു.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ