സിക്ക വൈറസ് സിംഗപ്പൂരിലും, അൽ-ജുനൈദിൽ 41 കേസുകൾ

സിക്ക വൈറസ് സിംഗപ്പൂരിലും, അൽ-ജുനൈദിൽ 41 കേസുകൾ
Zika first case area

പ്രാദേശികമായി പകർന്ന ആദ്യ സിക്ക വൈറസ് ബാധ കണ്ടെത്തിയതിനു പിന്നാലെ സിംഗപ്പൂരിൽ കൂടുതൽ പേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. അൽജുനൈദ്-സിംസ് ഡ്രൈവ് മേഖലയിൽ 41 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 34 പേർ പൂർണ്ണമായും സുഖം പ്രാപിച്ചതായും 7 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ 36 പേരും നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ്. മറ്റു പ്രദേശങ്ങളിൽ സിക്ക വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്നലെയാണ് അൽ-ജുനൈദ് ബ്ലോക്ക് 102ൽ താമസിക്കുന്ന മലേഷ്യൻ യുവതിക്ക് പ്രാദേശികമായി പകർന്ന ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഡെങ്കി, ചിക്കുന്‍ഗുനിയ എന്നിവപോലെ ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു രോഗമാണ് സിക്ക വൈറസ്. ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ് സിക്ക വൈറസ് രോഗത്തിനുമുള്ളത്. പെട്ടെന്നുള്ള പനി, തലവേദന, ശരീരവേദന, സന്ധിവേദന, കണ്ണുകള്‍ക്ക് ചുവപ്പോ പിങ്കുനിറമോ മുതലായ ലക്ഷണങ്ങള്‍ ഈ രോഗത്തിനും കണ്ടുവരുന്നു. സിക്ക ബാധിച്ച വ്യക്തിയെ കടിക്കുന്ന ഈഡിസ് കൊതുകുകളില്‍ മൂന്നു മുതല്‍ ഏഴുദിവസത്തിനകം വൈറസ് പെരുകുകയും അതേ കൊതുക് കടിക്കുന്ന മറ്റൊരാളിലേക്ക് രോഗം പകരുകയും ചെയ്യുന്നു. ഒരിക്കല്‍ വൈറസ്ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും ഈ വൈറസ് ഉണ്ടാകുമെന്നതും ശ്രദ്ധയമാണ്.

ബ്രസീലില്‍ കുട്ടികള്‍ ചെറിയ തലയുമായി പിറക്കുന്നതിനു പിന്നിലും ഈ വൈറസാണെന്ന് ബലമായി സംശയിക്കുന്നു. പ്രത്യേക ചികിത്സയോ പ്രതിരോധ കുത്തിവയ്പോ ലഭ്യമല്ലാത്ത ഈ രോഗം കൂടുതല്‍ വ്യാപിക്കുന്നതു തടയാനാണ് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊതുകുനശീകരണംവഴി രോഗംവരാതെ സൂക്ഷിക്കുക എന്ന വഴി മാത്രമേ നമുക്കുമുന്നിലുള്ളൂ.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ