ചരിത്രമായി കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം;സൂര്യയും ഇഷാനും ഇനി ദമ്പതികള്‍

ഇന്ന് കേരളം ഒരു ചരിത്രവിവാഹത്തിനു സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിനിഷാന്‍ ഇന്ന് സൂര്യയ്ക്ക് താളിചാര്‍ത്തിയപ്പോള്‍ പിറന്നത്‌ ഒരു പുതുചരിത്രമായിരുന്നു.

ചരിത്രമായി  കേരളത്തിലെ ആദ്യ  ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം;സൂര്യയും ഇഷാനും ഇനി ദമ്പതികള്‍
transmarriage3

ഇന്ന് കേരളം ഒരു ചരിത്രവിവാഹത്തിനു സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിനിഷാന്‍ ഇന്ന് സൂര്യയ്ക്ക് താളിചാര്‍ത്തിയപ്പോള്‍ പിറന്നത്‌ ഒരു പുതുചരിത്രമായിരുന്നു.ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ ദമ്പതികളായി ഇനി  സൂര്യയും ഇഷാനും അറിയപ്പെടും.

തിരുവനന്തപുരം മന്നം ക്ലബില്‍ ഇന്ന് രാവിലെയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും കുടംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. മുസ്ലീം മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.ലിംഗമാറ്റ ശസ്‌‌‌‌‌ത്രക്രിയയിലൂടെ സ്‌‌‌‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരംമാണ് ഇന്ന് വിവാഹിതരായത്.

ആറുവര്‍ഷത്തെ സൗഹൃദത്തിന് ഒടുവിലാണ് സൂര്യയും ഇഷാനും വിവാഹിതരായത്. ഇരുവരും വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ മതാചാരങ്ങള്‍ ഒന്നും വിവാഹത്തിനുണ്ടായില്ല. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്‌‌ത്രക്രിയക്ക് വിധേയരായത്. കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി വോട്ട് ചെയ്‌ത ട്രാന്‍സ്‌ജെ‌ന്‍ഡറാണ് നര്‍ത്തകിയും മിമിക്രി ആര്‍ടിസ്റ്റും സിനിമാ നടിയുമായ സൂര്യ. സംസ്ഥാന ട്രാന്‍സ്‌ജെ‌ന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമാണ്. ഇഷാന്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗവുമാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ