നെയ്മറെ വില്‍ക്കാനൊരുങ്ങി പിഎസ്ജി

നെയ്മറെ വില്‍ക്കാനൊരുങ്ങി പിഎസ്ജി
neymar-1

പാരീസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ വില്‍ക്കാന്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.നെയ്മറുടെ വിപണി മൂല്യം കുറച്ചാണ് വില്‍ക്കാനൊരുങ്ങുന്നത്.പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സ്പാനിഷ് മാധ്യമമായ ഫിചജെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിലും നെയ്മറിനെ വില്‍ക്കാന്‍ പിഎസ്ജി തയാറായിരുന്നു.എന്നാല്‍ 150 മില്യന്‍ യൂറോ എന്ന ഭീമന്‍ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. ഇത്തവണ 30 കാരനായി 50 മുതല്‍ 60 മില്യണ്‍ യൂറോയ്‌ക്ക് ഇടയിലുള്ള വിലയാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്.

2017ല്‍ ബാര്‍സയില്‍ നിന്നു 222 മില്യണ്‍ യൂറോ മുടക്കിയാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. 2025 വരെയാണ് നെയ്മര്‍ക്ക് പിഎസ്ജിയുമായുള്ള കരാര്‍. അതിനിടെ നെയ്മറെ വില്‍ക്കാന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ