നെല്ലിയമ്പം ഇരട്ടക്കൊലപാതകം; പ്രതി അറസ്റ്റില്‍

Share

വയനാട് നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയാണ് അര്‍ജുന്‍.

കഴിഞ്ഞ ജൂണ്‍ 10നാണ് പനമരം നെല്ലിയമ്പത്ത് റിട്ടയേര്‍ഡ് അധ്യാപകനായ കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയമ്മയും മുഖംമൂടി സംഘത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താഴെ നെല്ലയമ്പം കാവടത്താണ് സംഭവം.

രാത്രി 8.30ഓടെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ദമ്പതികള്‍ ഇരയായത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ച് തന്നെ കേശവന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടു. പനമരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

നെല്ലിയമ്പവും പനമരവും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ വിശദമായ അന്വേഷണം. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചായിരുന്നു അന്വേഷണം.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്