മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല: പ്രണയ ദിനത്തിൽ പ്രതിജ്ഞയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ

Share

ഈ പ്രണയ ദിനത്തിൽ വ്യത്യസ്തമായ ഒരു പ്രതിജ്ഞയുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. വളർത്തി വലുതാക്കിയ രക്ഷിതാക്കളുടെ സമ്മതമില്ലാതെ പ്രണയിച്ച്  വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയുമായാണ് സൂറത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സംസ്ഥാനത്തെ സന്നദ്ധ സംഘടനയായ ഹസ്യമേവ ജയതേ എന്ന സംഘടനയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സൂറത്തിലെ 12 സ്കൂളിൽ നിന്നും ഏകദേശം 10,000 വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുക. മതാപിതാക്കളുടെ സമ്മത പ്രകാരം മാത്രമേ വിവാഹം കഴിക്കുമെന്ന പ്രതിജ്ഞയാണ് വിദ്യാർത്ഥികൾ പരിപാടിയിൽ ചൊല്ലുക. ഒളിച്ചോട്ടത്തിലൂടെയും  വീട്ടുകാരെ വെറുപ്പിച്ചുമുള്ള അപക്വമായ വിവാഹങ്ങളുടെ പോരായ്മകൾ  വിദ്യാർത്ഥികളെ  മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജീവിതത്തിന്റെ അത്തരമൊരു വലിയ തീരുമാനമെടുക്കുമ്പോൾ മാതാപിതാക്കളുടെ മാർഗനിർദേശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾ  എത്തിക്കാൻ കഴിയുമെന്നാണ് പരിപാടിയുടെ ഭാരവാഹികളുടെ പക്ഷം.സൂറത്തിലെ പ്രധാന സ്‌കൂളുകളായ സൻസാർഭാരതി, പ്രെസിഡൻസി ഹൈസ്‌കൂൾ,സാൻസ്‌കർകുഞ്ച് ഗ്യാൻപിത്ത്, സ്വാമിനാരായൺ എം.വി വിദ്യാലയ, സൺ ഗ്രേസ് വിദ്യാലയ,നവ്‌ചെത്‌ന വിദ്യാലയ, ജ്ഞാൻ ഗംഗ വിദ്യാലയ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ