ഹിമാലയത്തിൽ ധ്യാനത്തിനു പോയ യുവാവ് മരിച്ചു

ഹിമാലയത്തിൽ ധ്യാനത്തിനു പോയ യുവാവ് മരിച്ചു
google-ai-predict-death-artificial-intelligence

അമ്പലപ്പുഴ: ധ്യാനത്തിനു പോയ യുവാവ് ഹിമാലയത്തിൽ മരിച്ചു. അമ്പലപ്പുഴ കൃഷ്ണനിലയത്തിൽ ടി.ആർ.രാജീവ് - സുഷമരാജീവ് ദമ്പതികളുടെ മകൻ സൂരജ് രാജീവ് (36) ആണ് മരിച്ചത്.കഴിഞ്ഞ നവംബറിൽ ഹിമാലയത്തിലെ നാരായണപർവ്വതത്തിലേക്കാണ് സൂരജ് ധ്യാനത്തിനു പോയത്. നാരായണപർവതത്തിന് മുകളിലെ ഗുഹക്കരികിൽനിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുമ്പ് ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. തിങ്കളാഴ്ച ബദരീനാഥിൽ അച്ഛൻ രാജീവിന്റെ സാന്നിധ്യത്തിൽ അന്ത്യകർമങ്ങൾ നടന്നു.

കംപ്യൂട്ടർ എൻജിനിയറിങ് ബിരുദധാരിയായ സൂരജ്.കളമശ്ശേരി രാജഗിരി കോളേജിൽ എൻജിനീയറിങ്ങിന് പഠിക്കവെ അമേരിക്കയിലെ ഓൾഡ് ഡൊമിനിയൻ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. അവിടെ നിന്നാണ് കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദം നേടിയത്. അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓൺലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം  പൂർണമായും ആത്മീയതയിലേക്ക് തിരിയുകയായിരുന്നു ഇദ്ദേഹം.

എക്‌സൈസ് വകുപ്പിൽ റിട്ട. സർക്കിൾ ഇൻസ്‌പെക്ടറും ആത്മീയപ്രവർത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തിൽ ടി.ആർ.രാജീവിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമഞ്ചായത്തംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ സുഷമാ രാജീവിന്റെയും മകനാണ് സൂരജ്.കിരൺ രാജീവ്(കാനഡ), രോഷ്‌നി(കുവൈത്ത്‌) എന്നിവരാണ് സൂരജിന്റെ സഹോദരങ്ങൾ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ