ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 1.5 കിലോ ആഭരണങ്ങളും 90 നാണയങ്ങളും

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്  1.5 കിലോ ആഭരണങ്ങളും 90 നാണയങ്ങളും
_0e24374e-ae9f-11e9-a723-55bad35bb354

കൊല്‍ക്കത്ത: യുവതിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയക്കിടെ കണ്ടെത്തിയത് 1.5 കിലോ ആഭരണങ്ങളും 90 നാണയങ്ങളും.  . പശ്ചിമ ബംഗാളിലെ ബിര്‍ബം ജില്ലയിലാണ് സംഭവം. ബുധനാഴ്ചയാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

മൂക്കുത്തി, കമ്മല്‍, വളകള്‍, മാല, പാദസരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും അഞ്ചുരൂപയുടെയും പത്ത് രൂപയുടെയും നാണയങ്ങളുമാണ് 26-കാരിയായ യുവതിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ  നീക്കം ചെയ്തതെന്ന് രാംപുരഹട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ സിദ്ധാര്‍ത്ഥ് ബിസ്വാസ് പറഞ്ഞു. ഒരാഴ്ചയോളം നീണ്ടുനിന്ന നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മര്‍ഗ്രാം സ്വദേശിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി യുവതിയുടെ അമ്മ പറഞ്ഞു. കുറച്ചുദിവസങ്ങളായി അക്രമവാസന കാണിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതിരുന്നു. അടുത്ത കാലത്തായി വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചാല്‍ യുവതി കരച്ചില്‍ തുടങ്ങുമായിരുന്നെന്നും അമ്മ പറഞ്ഞു. ഇതേ തടര്‍ന്ന് യുവതിയെ രഹസ്യമായി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ