"കൈരളി സിംഗപ്പൂര്‍ ഫ്ലാഷ്മൊബ് - 2" ഓര്‍ച്ചാഡ&

ജൂലൈ ഇരുപത്തിരണ്ടാം തീയതി കൈരളി സിങ്കപ്പൂര്‍ ഓര്‍ച്ചാഡില് സംഘടിപിച്ച ഫ്ലാഷ്മോബ് 2 വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. വിദേശികളും സ്വദേശികളും ആയ വന്‍ ജനാവലി ഇതിനു സാക്ഷ്യം വഹിച്ചു

പുതുവത്സരദിനത്തില്‍ ദിനത്തില്‍ നടത്തിയ ഫ്ലാഷ്മോബ് 1 നല്‍കിയ വന്പിച്ച വിജയത്തിന്റെ പ്രചോദനാവും പ്രേരണയും ഉള്‍ക്കൊണ്ടു ജൂലൈ ഇരുപത്തിരണ്ടാം തീയതി കൈരളി സിങ്കപ്പൂര്‍   ഓര്‍ച്ചാഡില്  സംഘടിപിച്ച ഫ്ലാഷ്മോബ് 2  വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. വിദേശികളും സ്വദേശികളും ആയ  വന്‍ ജനാവലി ഇതിനു  സാക്ഷ്യം വഹിച്ചു . ഫ്ലാഷ് മോബ് 1സിങ്കപ്പൂര്‍ ടൂറിസം ഇന്ത്യന്‍ ജനതയിലേക്ക്‌ എത്തിക്കുക എന്ന് ഉദ്ദേശത്തോടെ ആയിരുന്നെങ്കില്‍ ഫ്ലാഷ്മോബ്  2  സിങ്കപ്പൂര്‍ നാഷണല്‍ ഡേ ഉം സിങ്കപ്പൂര്‍ ടൂറിസം പ്രൊമോഷനും ലക്ഷ്യമാക്കി നടത്തിയതായിരുന്നു ഇത്  . മലയാളികള്‍ക്ക് പുറമേ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം ഡാന്സേര്സ് പങ്കെടുത്ത ഈ പ്രോഗ്രാം ഇന്ത്യന്‍ കമ്മ്യൂണിറ്റി യുടെ ഐക്യം കൂടി കാട്ടിത്തരുന്ന ഒന്നായി മാറി . ഈ സംരഭത്തിനു പിന്നില്‍ മുഖ്യമായും ചുക്കാന്‍ പിടിച്ചത് അനുപ് സിദ്ധാര്‍ഥ് , വീണ മധു , ഗായത്രി എന്നിവരായിരുന്നു. സംരഭത്തിനു മുന്നോടിയായി  റിപബ്ലിക് പോളിടെക്നിക് ഇല്‍ സംഘടിപിച്ച നിരവധി പരിശീലന ക്ലാസുകള്‍ ഫ്ലാഷ് മോബ് 2 വന്വിജയമാക്കാന്‍ ഏറെ സഹായിച്ചു. കൈരളി സിങ്കപ്പൂര്‍ ന്റെ രണ്ടാമത്തെ ഫ്ലാഷ്മോബ് സംരഭമായ ഫ്ലാഷ്മോബ് 2  നല്‍കിയ വിജയം വീണ്ടും പുതിയ പുതിയ സംരഭങ്ങളെ പറ്റി ആലോചിക്കാന്‍ പ്രേരണ നല്‍കുന്നു എന്ന് സംഘാടകര്‍ പറഞ്ഞു. ഓര്‍ച്ചാഡില്  നടന്ന ഫ്ലാഷ്മോബിനെ പറ്റി അറിഞ്ഞു വിവിധ വന്‍കിട ഷോപിംഗ് കോമ്പ്ലെക്സ് അധികൃതര്‍  താല്പര്യം അറിയിച്ചുകൊണ്ട്‌   അഭ്യര്‍ത്ഥനയുമായി  സമീപിച്ചിരിക്കുകയാണ് . ഫ്ലാഷ് മോബ് 2  എന്നാ ചിന്തയുടെ ആരംഭഘട്ടത്തില്‍ തന്നെ ഇത് നടത്താന്‍ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത  ഒര്ചാടില്‍ പ്രവര്‍ത്തിക്കുന്ന ചിരാസ് ഷോപ്പ് ഉടമകള്‍ക്കുള്ള നന്ദിയും സംഘാടകര്‍ രേഖപെടുത്തി .

Video Courtesy : Kairali Singapore

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ