25 ഡോളറിന് ടാബ്ലെറ്റ് കമ്പ്യൂട്ടര്‍!

ഇന്ത്യ വികസിപ്പിച്ചെടുത്ത വിലകുറഞ്ഞ ആകാശ്‌ ടാബ്ലെറ്റിന്‍റെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ ആകാശ്‌-2 ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി ലോഞ്ച് ചെയ്തു. 1130 രൂപയ്ക്കാണ് ( ഏകദേശം 25 സിംഗപ്പൂര്‍ ഡോളര്‍ ) കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ എത്തിക്കുന്നത്. 2263 രൂപ വിലയുള്ള ആകാശ്‌-2 ടാബ്

Share

ഇന്ത്യ വികസിപ്പിച്ചെടുത്ത വിലകുറഞ്ഞ ആകാശ്‌ ടാബ്ലെറ്റിന്‍റെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ ആകാശ്‌-2 ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി ലോഞ്ച് ചെയ്തു. 1130 രൂപയ്ക്കാണ് ( ഏകദേശം 25 സിംഗപ്പൂര്‍ ഡോളര്‍ ) കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ടാബ്lലെറ്റ് കമ്പ്യൂട്ടര്‍ എത്തിക്കുന്നത്. 2263 രൂപ വിലയുള്ള ആകാശ്‌-2 ടാബ്ലെറ്റ് കേന്ദ്ര ഗവണ്‍മെന്റ് അമ്പതു ശതമാനം സബ്സിഡി നല്‍കിയാണ് വിദ്യാര്തികള്‍ക്ക് വിതരണം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് ഇത് 3500 രൂപക്കാണ് വില്‍ക്കുന്നത്‌.

ഐഐടി ബോംബെയും സി-ഡാക്കും ചേര്‍ന്നാണ് ആകാശ്‌-2 വികസിപ്പിച്ചെടുത്തത്. യുകെ ആസ്ഥാനമായ ഡാറ്റാവിന്‍ഡ്‌ ആണ് ഇതിന്റെ നിര്‍മ്മാണം.
 2010-ല്‍ 49 ഡോളര്‍ നിരക്കില്‍ ടാബ്ലെറ്റ് ആകാശ് ലോഞ്ച് ചെയ്തുകൊണ്ട് ലോകശ്രദ്ധ നേടിയിരുന്നു. പുതിയ ടാബ്ലെറ്റ് പഴയതിനേക്കാള്‍  മൂന്നിരട്ടി പ്രോസസ്സിംഗ് ശക്തിയുമായാണ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്‌ 4.0.3 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആകാശ്‌-2 നാല് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമാണ്.


 വിദ്യാഭ്യാസ മേഘലയുടെ പുരോഗതിയെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഈ സംരംഭം. സംസ്ഥാന സര്‍ക്കാരുകളെയും കൂട്ട് പിടിച്ച് കൂടുതല്‍ സബ്സിഡി നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ ആയി നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നു ഡാറ്റാവിന്‍ഡ്‌ സിഇഒ സുനീത് തുലി പറഞ്ഞു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്