മലിന്‍ഡോയ്ക്ക് തിരുവനന്തപുരത്ത് കാലിടറ&

ഏറെ കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷകളോടെ തുടങ്ങിയ കൊലാലംപൂര്‍ -തിരുവനന്തപുരം നേരിട്ടുള്ള ഏക വിമാനസര്‍വീസില്‍ യാത്രക്കാര്‍ കുറയുന്നു .ആഴ്ച്ചയില്‍ 4 ദിവസമാണ് ഈ സര്‍വീസ് തുടങ്ങിയത് .എന്നാല്‍ ആദ്യ ദിവസം തന്നെ മുന്‍പ് അറിയിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി സീറ്റുകള്‍ കുറവുള്ള ബോയിംഗ് 739 വിമാനമാണ് മലിന്

കൊലാലംപൂര്‍ : ഏറെ കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷകളോടെ തുടങ്ങിയ കൊലാലംപൂര്‍ -തിരുവനന്തപുരം നേരിട്ടുള്ള ഏക വിമാനസര്‍വീസില്‍ യാത്രക്കാര്‍ കുറയുന്നു .ആഴ്ച്ചയില്‍ 4 ദിവസമാണ് ഈ സര്‍വീസ് തുടങ്ങിയത് .എന്നാല്‍ ആദ്യ ദിവസം തന്നെ മുന്‍പ് അറിയിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി സീറ്റുകള്‍ കുറവുള്ള ബോയിംഗ് 739 വിമാനമാണ് മലിന്‍ഡോ ഉപയോഗിച്ചത് .സര്‍വീസ് തുടങ്ങി ഒരു മാസം തികയുമ്പോള്‍ ആഴ്ച്ചയിലെ 4 സര്‍വീസുകള്‍ മൂന്നായി ചുരുക്കുകയും ചെയ്തു .തിങ്കളാഴ്ച നടത്തിയിരുന്ന സര്‍വീസാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത് .

കണക്ഷന്‍ സര്‍വീസുകളുടെ കുറവും , കുറഞ്ഞ നിരക്കില്‍ കൊച്ചി ,ചെന്നൈ എന്നിവിടങ്ങളിലേക്ക് ടിക്കറ്റുകള്‍ ലഭ്യമായതുമാണ് യാത്രക്കാര്‍ കുറയുവാന്‍ കാരണമാകുന്നതെന്ന സൂചനയാണ് ലഭിക്കുന്നത് .4 വര്‍ഷം മുന്‍പ് യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് എയര്‍ ഏഷ്യ ഈ റൂട്ടിലെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു .

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്