കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളയ്ക്കിടെ വെടിവെയ്പ്പ്; മൂന്നുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളയ്ക്കിടെ വെടിവെയ്പ്പ്; മൂന്നുപേർ മരിച്ചു; നിരവധിപേർക്ക്  പരിക്ക്
CALIFORNIA-SHOOTING

ഗില്‍റോയ്: കാലിഫോര്‍ണിയയിലെ  ഭക്ഷ്യമേളയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധിപേർക്ക്  പരിക്കേറ്റു. കാലിഫോര്‍ണിയയിലെ തെക്കന്‍ സാന്‍ജോസിലെ ഗില്‍റോയിലാണ് സംഭവം. ഞായറാഴ്ചയാണ്  വെടിവെപ്പ് നടന്നത്.

മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് അക്രസംഭവത്തിന് ദൃക്‌സാക്ഷിയായ ജുലീസ കോണ്‍ട്രിറാസ് മാധ്യമങ്ങളോട് പറഞ്ഞു, പ്രത്യേകിച്ച് ആരെയും ലക്ഷ്യം വെയ്ക്കാതെ എല്ലായിടത്തേക്കും അക്രമി തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജുലീസ കൂട്ടിച്ചേര്‍ത്തു.

കാലിഫോര്‍ണിയയിലെ സുപ്രധാനമായ ഫുഡ് ഫെസ്റ്റിവലിലാണ് അക്രമികള്‍ നിറയൊഴിച്ചത്. ഏകദേശം മുപ്പത് സെക്കന്‍ഡ് നീണ്ടുനിന്ന വെടിവെയ്പ്പ് പുലര്‍ച്ചെ 5.30നാണുണ്ടായത്. വെടിവെപ്പ് ശബ്ദം കേട്ടവര്‍ കരിമരുന്ന് പ്രയോഗമാണെന്നാണ് ആദ്യം കരുതിയത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ കാലിഫോര്‍ണിയയിലെ ഏറ്റവും പ്രാധാന്യമേറിയ ഉത്സവമാണ്. ജൂലായ് 26,27,28 തീയതികളിലായിരുന്നു ഇക്കൊല്ലത്തെ ഭക്ഷ്യമേള. അവസാനത്തെ ദിവസമായതിനാലും അവധി ദിവസമായിരുന്നതിനാലും ജനത്തിരക്ക് അധികമായിരുന്നു.

അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമിയെ ഇനിയും പിടികൂടാത്തതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സർക്കാർ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ