ചൈനീസ് ന്യൂ ഇയര്‍ : ജാഗരൂകരായിരിക്കാന്‍ പ"

സിംഗപ്പൂര്‍: ചൈനീസ് ന്യൂ ഇയര്‍ കാലയളവിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരികണമെന്ന് സിംഗപ്പൂര്‍ പോലീസിന്‍റെ സര്‍ക്കുലര്‍.

സിംഗപ്പൂര്‍: ചൈനീസ് ന്യൂ ഇയര്‍ കാലയളവിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരികണം എന്ന് സിംഗപ്പൂര്‍ പോലീസിന്‍റെ പ്രത്യേക നിര്‍ദ്ദേശം. വീടുകളില്‍ ഒരളവില്‍ കൂടുതല്‍ പണം, സ്വര്‍ണം, എന്നിവ സൂക്ഷിക്കാതിരിക്കുക, ആഘോഷങ്ങള്‍ക്കായി രാജ്യത്തിന്‌ പുറത്തു പോകുന്നവര്‍ അയല്‍ക്കാരെയോ പോലീസിനെയോ വിവരം ധരിപ്പിക്കുകയോ ചെയ്യണം. എടിഎം ല്‍ നിന്നും പണം പിന്‍വലിക്കുമ്പോഴും, മണി എക്സ്ചേഞ്ചുകളില്‍ പണം നിക്ഷേപിക്കാന്‍ നില്‍ക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണമെന്നും പോലീസ് പറയുന്നു.

 വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ ലോക്ക് ചെയ്തു സൂക്ഷിക്കാനും സെക്യൂരിറ്റി സിസ്റ്റം അലേര്‍ട്ട് ആക്റ്റീവായി വെക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.

 സ്ഫോടകവസ്തുക്കള്‍ ഉപയോഗികുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. മാനുഫാക്ചേഴ്സിന്‍റെ സേഫ്ടി ഗൈഡന്‍സ് പ്രകാരം മാത്രമേ എക്സ്പ്ലോസിവ്സ് ഉപയോഗിക്കാവൂ. അനധികൃതമായ എക്സ്പ്ലോസിവ്സ് രാജ്യത്ത്‌ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ്, സര്‍ക്കുലറില്‍ അറിയിച്ചു.

 ഫെബ്രുവരി പത്താം തീയതിയാണ് ചൈനീസ്‌ ന്യൂ ഇയര്‍.. ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ്  ചൈനീസ്‌ ന്യൂ ഇയറിനു സിംഗപ്പൂരില്‍ ഒരുങ്ങുന്നത്...

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്