മെല്‍ബണില്‍ 'പുലരി' വാര്‍ഷികം വര്‍ണ്ണത്തœ

മെല്‍ബണ്‍: ജീവകാരുണ്യ രംഗത്ത് ഓസ്ട്രേലിയയില്‍ മാതൃകയായി മാറിയ പുലരി വിക്ടോറിയയുടെ വാര്‍ഷികവും ഇതോടനബന്ധിച്ചുള്ള സ്റ്റേജ് ഷോയും വ്യത്യസ്തത കൊണ്ട് ആകര്‍ഷകമായി.

മെല്‍ബണ്‍: ജീവകാരുണ്യ രംഗത്ത് ഓസ്ട്രേലിയയില്‍ മാതൃകയായി മാറിയ പുലരി വിക്ടോറിയയുടെ വാര്‍ഷികവും ഇതോടനബന്ധിച്ചുള്ള സ്റ്റേജ് ഷോയും വ്യത്യസ്തത കൊണ്ട് ആകര്‍ഷകമായി.    നോബിള്‍ പാര്‍ക്ക് സെക്കണ്ടറി കോളജില്‍ വൈകിട്ട് ആറിനാരംഭിച്ച ചടങ്ങുകള്‍ ജനസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. നാട്യസുധാ ഡാന്സ് ട്രൂപ്പ് മേധാവി താരാ രാജ് കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
 ക്രാന്‍ബണില്‍ നിന്നുള്ള ജനപ്രതിനിധി ജൂഡ് പെരേര എം. പി മുഖ്യാഥിതി ആയിരുന്നു. വി കെയര്‍ ഡെന്റല്‍ ഗ്രൂപ്പിന്‍റെ ഡോ. വിനോദ് കുമാറും സന്നിഹിതനായി.
 
 പുലരി ക്ലബിലെ കട്ടികള് അവതരിപ്പിച്ച സ്ക്രിപ്റ്റും വര്‍ണ-വേഷ വൈവിധ്യത്തില്‍ അരങ്ങു നിറഞ്ഞാടിയ നൂതന നൃത്ത പരിപാടിയും വേറിട്ട ആസ്വാദനമൊരുക്കി. 'പുലരി 'യുടെ മുതിര്‍ന്നവര്‍ ചേര്‍ന്നവതരിപ്പിച്ച നര്‍മ്മമാധുര്യം തമാശകളുടെ നിറക്കൂട്ടായി. അംഗങ്ങളുടെ നൃത്തപരിപാടികളും ആഘോഷത്തിന് മാറ്റേകി. അടുക്കും ചിട്ടയും സ്റ്റേജ് ഷോയ്ക്ക് പകിട്ടേകി.
 
 ഇതുവരെ നടപ്പാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും അടുത്ത വര്‍ഷത്തേയ്ക്കുള്ള പദ്ധതിയും അവതരിപ്പിച്ചു. ആശുപത്രികള്‍ക്കും  ചികിത്സാവശ്യത്തിനും റെഡ് ക്രോസിനും സി. ടി. എയ്ക്കും നല്‍കിയ സഹായങ്ങളുടെ വിവരങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചു.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്