കബാലി എന്നും ഹിറ്റ് ലിസ്റ്റിലാണ് അത് പടം ഇറങ്ങുന്നതിന് മുമ്പായാലും ശരി, അല്ലെങ്കിലും ശരി.. പടം റിലീസ് ആകുന്നതിന് മുമ്പ് വരെ ഇതിന്റെ ട്രെയിലറിനും ടീസറിനുമായി കാത്ത് കാത്ത് ഇരുന്നതാണ് തജനി ആരാധകര്. റിലീസിംഗ് ഡേറ്റ് തുടരെതുടരെ മാറ്റിയിട്ടും രജനി ഫാന്സിന്റെ ആകാംക്ഷയ്ക്ക് ഒരു കോട്ടവും വരുത്താതെ അതാത് സമയങ്ങള് ടീസറും ട്രെയിലറും ഒരു മുടക്കവും കൂടാതെ എത്തുകയും ചെയ്തു. എന്തിന്, പാട്ടും മേയ്ക്കിംഗ് വീഡിയോയും വരെ എത്തി. സോഷ്യല് മീഡിയകളില് ഇത് ചൂടപ്പം പോലെ ഓടുകയും ചെയ്തു. പടം ഇറങ്ങിയിട്ടും പ്രേക്ഷകരുടെ കബാലി ആകാംക്ഷയ്ക്ക് ഒരു കോട്ടവും തട്ടിയില്ലെന്ന് തെളിയിക്കാന് ഒരു വഴിയുണ്ട്. ഇപ്പോള് ഇറങ്ങിയ കബാലിയുടെ നാലു ടീസറുകള് നോക്കിയാല് മതി. മണിക്കൂറുകള്ക്കകം ഇതും തീയറ്ററിലെന്ന പോലെ ഹിറ്റാണ്. കോമഡി, ഇമോഷണല്, ഡയലോഗ്, റൊമാന്റിക് ടീസറുകളാണ് ഇറങ്ങിയത്. പടം ഇറങ്ങിക്കഴിഞ്ഞും ടീസര് എത്തുന്നത് അപൂര്വ്വമാണ്, കാണാം ആ വീഡിയോകള്.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
തകര്ന്നത് കൂട്ടിയോജിപ്പിക്കാന് സാധിച്ചില്ല, 30 വര്ഷം പൂര്ത്തിയാക്കുമെന്ന് ഞങ്ങള് പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര് റഹ്മാൻ
എആര് റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്ക്ക് വിരാമമിട്ട് ശബരിമല സന്നിധാനത്തേക്ക് റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലുകൾക്ക് ഒടുവിൽ വനം വകുപ്പിന്റെ തർക്കങ്ങൾ ഉള്പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന...
കൊറിയക്കാർക്കും ജപ്പാൻകാർക്കും ലൈംഗികതയിലും പ്രണയത്തിലും തൃപ്തിക്കുറവ്; ഇന്ത്യക്കാർക്കോ?
ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും കൊറിയക്കാരും ജപ്പാൻകാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ഈ രണ്ട് ഏഷ്യന് രാജ്യങ്ങളും ദീര്ഘകാലമായി സമാന ജനസംഖ്യാ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്....