ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴു

എന്‍റെ തന്നെ നെഞ്ചിടിപ്പുകളെ ആ പുസ്തകത്തില്‍ നിന്ന് എനിക്ക് മടക്കികിട്ടുന്നത് പിന്നെയും അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വായനയിലാണ്. എന്‍റെ തന്നെ നെഞ്ചിടിപ്പുകളെ ആ പുസ്തകത്തില്‍ നിന്ന്

പൂക്കളും കായും തരാത്ത പോലെ പ്രാണസങ്കടത്താല്‍ കടുത്ത്, വാക്കുകളെല്ലാം കൈയ്യൊഴിഞ്ഞു നില്‍ക്കുന്നു, ഉള്ളില്‍ കണ്ണീരിന്റെ ഒരു നിബിഡ വനം.

പ്രീയപെട്ട ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളെക്കുറിച്ച് രണ്ടു വരി എഴുതേണ്ടി വരുമ്പോള്‍ മനസ്സിലാകും വാക്കുകള്‍ എത്ര ശുഷ്കമാണെന്ന്.ക്ലിഷേ എന്ന് മാത്രം പറയാവുന്ന കുറച്ചു വാക്കുകളുടെ അതിവൈകാരികതയ്ക്ക് മാത്രമേ അപ്പോള്‍ നമ്മോടു സത്യസന്ധരായിരിക്കാന്‍ പറ്റൂ എന്നും. ജീവനില്‍ അക്ഷരങ്ങളുടെ വേരുകള്‍ പടര്‍ന്നു തുടങ്ങിയ കാലത്ത് പലര്‍ക്കും ഒപ്പം ഉള്ളിലേയ്ക്ക് വന്ന, ഒരാള്‍, മാധവിക്കുട്ടി. ആദ്യമായി ആ പേര് ഹൃദയത്തില്‍ വീണത് കറങ്ങുന്ന ഫാനിന്റെ ഇതളുകളില്‍ തട്ടി തെറിച്ച കുരുവിയുടെ മരണമായിട്ടായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ‘എന്റെ കഥ’ വായിക്കുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ എന്റെ വായന കൈവിട്ട തീഷ്ണമായ നിശ്വാസങ്ങളെ, എന്‍റെ തന്നെ നെഞ്ചിടിപ്പുകളെ ആ പുസ്തകത്തില്‍ നിന്ന് എനിക്ക് മടക്കി കിട്ടുന്നത് പിന്നെയും അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വായനയിലാണ്. അന്ന് എന്റെ ആത്മാവില്‍ അതേ ഗന്ധമുള്ള മറ്റൊരു ഹൃദയം പെയ്യുന്നത് ഞാനറിഞ്ഞു.ഇന്നോളം എത്ര അടുത്തിരുന്നിട്ടും ഒരു പ്രണയത്തിലും ചങ്ങാത്തത്തിലും വാല്‍സല്യത്തിലുംഎനിക്ക് അറിയാന്‍ കഴിയാഞ്ഞ ഗന്ധമായിരുന്നു അത്.ആദ്യമായി കാണുമ്പോള്‍ അമ്മേയെന്നു വിളിച്ചെങ്കിലും അമ്മയാണെന്ന് എനിക്ക് തോന്നിയേ ഇല്ല, ഭൂമിയിലെ ഏറ്റവും സുന്ദരിയായ പ്രണയിനിയെ നോക്കി നോക്കി നില്‍ക്കെ ഇവളുടെ പ്രണയം അറിയാന്‍ മാത്രം ഒരു ആണായിരുന്നെങ്കില്‍ എന്നാണു എനിക്കന്നു തോന്നിയത്. (അവരുടെ പ്രണയം താങ്ങാന്‍ കെല്‍പ്പുള്ള ഒരു പുരുഷനെങ്കിലും ഉണ്ടായോ? അറിയില്ല.)

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ