വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ സിംഗപ്പൂരില്‍ ജോലിക്കായി ശ്രമിച്ചതിനു കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍ .സിംഗപ്പൂരില്‍ ജോലിക്കായി ശ്രമിക്കുന്ന മലയാളികളുടെ പ്രവര്‍ത്തിപരിചയം പുനപരിശോധിക്കാന്‍ ഇടയായേക്കാവുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.

കോട്ടയം : സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ ഫേ്‌ളാ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയിലേക്കാണ് ആസ്​പത്രിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി തരപ്പെടുത്താന്‍ ശ്രമിച്ചത്‌ . കമ്പനിയുടെ ഹൈദ്രബാദ് ഓഫീസില്‍നിന്ന് സ്ഥാപനത്തിലേക്ക് ഇടുക്കി അണക്കര സ്വദേശിനി നല്‍കിയ സര്‍ട്ടിഫിക്കറ്റ് എമിഗ്രേഷന്‍ പരിശോധനയ്ക്കായി ആസ്​പത്രിയിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ 10ന് ആസ്​പത്രിയില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പും വ്യാജമാണെന്ന് മനസ്സിലായതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈല്‍ മേരി ക്യൂന്‍ ആസ്​പത്രിയുടെ സര്‍ട്ടിഫിക്കറ്റാണ് വ്യാജമായി നിര്‍മ്മിച്ചത്.സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ ഫേ്‌ളാ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയിലേക്കാണ് ആസ്​പത്രിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. കമ്പനിയുടെ ഹൈദ്രബാദ് ഓഫീസില്‍നിന്ന് സ്ഥാപനത്തിലേക്ക് ഇടുക്കി അണക്കര സ്വദേശിനി നല്‍കിയ സര്‍ട്ടിഫിക്കറ്റ് എമിഗ്രേഷന്‍ പരിശോധനയ്ക്കായി ആസ്​പത്രിയിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ 10ന് ആസ്​പത്രിയില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പും വ്യാജമാണെന്ന് മനസ്സിലായതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു. 2004 സപ്തംബര്‍ മാസം മുതല്‍ 2008 ഒക്‌ടോബര്‍ വരെ ആസ്​പത്രിയില്‍ ബയോ കെമിസ്റ്റ് കം ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തതായാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. ഇക്കാലയളവില്‍ സര്‍ട്ടിഫിക്കറ്റില്‍ പേരുള്ള അണക്കര സ്വദേശിനി ആസ്​പത്രിയില്‍ ജോലി ചെയ്തിട്ടില്ലയെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ആസ്​പത്രി അധികൃതര്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി.സിംഗപ്പൂരില്‍ ജോലിക്കായി വരാന്‍ ശ്രമിക്കുന്ന മലയാളികള്‍ക്ക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തിരിച്ചടിയാണ്. ഇത്തരത്തില്‍ പലയിടത്തുനിന്ന് ആസ്​പത്രിയിലേക്ക് അന്വേഷണങ്ങള്‍ വരാറുണ്ടായിരുന്നുവെന്നും ഇത്തവണ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് അയച്ച് അന്വേഷണം നടത്തിയതെന്നും ആസ്​പത്രി അധികൃതര്‍ പറഞ്ഞു.കാഞ്ഞിരപ്പള്ളി എസ്.ഐ. ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ