അനൂപിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍

സിംഗപ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ച എഞ്ചിനിയറായ മലയാളി യുവാവ് , കോഴിക്കോട്, താമരശ്ശേരി സ്വദേശി അനൂപ് ജോ (23) യുടെ ശവസംസ്കാരം ഇന്നുച്ചയ്ക്ക് 3 മണിയോടെ താമരശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടന്നു.

താമരശേരി : സിംഗപ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ച എഞ്ചിനിയറായ മലയാളി യുവാവ് , കോഴിക്കോട്, താമരശ്ശേരി സ്വദേശി അനൂപ് ജോ (23) യുടെ ശവസംസ്കാരം ഇന്നുച്ചയ്ക്ക് 3 മണിയോടെ  താമരശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടന്നു.സിംഗപ്പൂരില്‍ നിന്ന് സില്‍ക്ക്‌ എയര്‍ വിമാനത്തില്‍ ഇന്നലെ രാത്രി 11.30-നു നെടുബാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ മൃതദേഹം റോഡ്‌ മാര്‍ഗം കോഴിക്കോട്ടുള്ള ഭവനത്തില്‍ എത്തിക്കുകയായിരുന്നു.രാവിലെ 5 മണിയോടെ സ്വഭവനത്തില്‍ എത്തിയ അനൂപിന്‍റെ ഭൗതീകശരീരം അവസാനമായി ഒരു നോക്ക് കാണുവാന്‍ വേണ്ടി വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.ജീവിതത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള നൂറു കണക്കിന് ആളുകള്‍ അനൂപിന് അന്തിമോപചാരമര്‍പ്പിച്ചു.ആകസ്മികമായി സംഭവിച്ച അനൂപിന്‍റെ മരണം നാടിന്‍റെ മുഴുവന്‍ നൊമ്പരമായി മാറി.

ഉച്ചയ്ക്കുശേഷം വീടിനു 2 കി.മീ ദൂരത്ത് സ്ഥിതി ചെയ്യുന്ന മേരിമാത കത്തീഡ്രല്‍ പള്ളിയിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിക്കുകയും പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു.സംസ്ക്കാരചടങ്ങുകള്‍ക്ക് ഇടവകയിലെ പുരോഹിതര്‍ നേതൃത്വം നല്‍കി.

ചൊവ്വാഴ്ച രാത്രി അനൂപ് സഞ്ചരിച്ച ബൈക്കില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്.കൂടത്തായി സെന്‍റ്മേരീസ് ഹൈസ്കൂള്‍ അധ്യാപകന്‍ കീഴത്തേ് ജോണിന്റെയും  താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് അധ്യാപിക എന്‍.ജെ ആലീസിന്‍റെയും  മകനാണ് അനൂപ്‌ ജോ . ഏക സഹോദരി അനിത ജോണ്‍.

Related Stories :

അനൂപ് ജോയുടെ സംസ്കാരം നാളെ

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ