മലയാളികളുടെ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ

മലയാളികളുടെ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ സിംഗപ്പൂരില്‍ രൂപീകരിക്കുന്നു.. “മലയാളി ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ സിംഗപ്പൂര്‍” എന്ന പേരിലാണ് ക്ലബ്‌ തുടങ്ങുന്നത്. പ്രവാസി എക്സ്പ്രസിന്‍റെ ആഭിമുഖ്യത്തിലാണ് ഒരുപറ്റം ചെറുപ്പക്കാര്‍ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ രൂപീകരിക്കുന്നത്.. സിംഗപ്പൂരിലെ ചെറുപ്പക്കാര്

മലയാളികളുടെ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ സിംഗപ്പൂരില്‍ രൂപീകരിക്കുന്നു.. “മലയാളി ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ സിംഗപ്പൂര്‍” എന്ന പേരിലാണ് ക്ലബ്‌ തുടങ്ങുന്നത്. പ്രവാസി എക്സ്പ്രസിന്‍റെ ആഭിമുഖ്യത്തിലാണ് ഒരുപറ്റം ചെറുപ്പക്കാര്‍ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ രൂപീകരിക്കുന്നത്.. സിംഗപ്പൂരിലെ  ചെറുപ്പക്കാര്‍ക്ക്‌ ലീഡര്‍ഷിപ്പ്‌, കമ്മ്യൂണിക്കേഷന്‍ പരിശീലനങ്ങള്‍ നല്‍കി സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് കൊണ്ടുവരുവാനാണ് മലയാളി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌ കൊണ്ട് ലക്ഷ്യമിടുന്നത്..  

 നേതൃപാടവം , വ്യക്തിത്വ വികസനം, കമ്മ്യൂണികേഷന്‍, പ്രസന്‍റെഷന്‍-സ്കില്‍സ് തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനായി 1924 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബില്‍ 122 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം അംഗങ്ങള്‍ ഉണ്ട്. ഓരോ അംഗവും 'പ്രവര്‍ത്തിയിലൂടെ പരിശീലനം' എന്ന രീതി പിന്തുടര്‍ന്ന് വിവിധ കഴിവുകള്‍ വികസിപ്പിച്ച് എടുക്കുന്ന ഈ ക്ലബ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും സിംഗപ്പൂരിലും സജീവമാണ്.

 ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റ്ര്‍നാഷണല്‍ സിംഗപ്പൂരിന്‍റെ ഗവര്‍ണര്‍ ട്രഷററും യുവ മലയാളി വ്യവസായുമായ ഗ്ലാഡ്‌സണ്‍ സാബു വര്‍ഗീസ്‌ മലയാളി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്‍റെ  മാര്‍ഗ്ഗദര്‍ശിയാവും. വിദേശത്തു മലയാളികള്‍ക്കായുള്ള പ്രത്യേകം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌ രൂപീകരണം ചരിത്രസംഭവമാണെന്ന് ഗ്ലാഡ്‌സണ്‍ സാബു വര്‍ഗീസ്‌ അഭിപ്രായപ്പെട്ടു..

 മലയാളി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:

 Phone:  ആദര്‍ശ്: 8321 8609,  രാജേഷ്‌ : 8332 2959

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു