എയര്‍ഏഷ്യ കൊച്ചിയിലേക്ക് അതിരാവിലെയുള്&

കോലാലംപൂര്‍ -കൊച്ചി സെക്റ്ററില്‍ മത്സരം മുറുകുന്നു.മലേഷ്യ എയര്‍ലൈന്‍സിന്‍റെ വരവോടെ യാത്രക്കാരുടെ എണ്ണത്തില്‍ എയര്‍ ഏഷ്യയ്ക്ക് ഗണ്യമായ കുറവാണുണ്ടായത്.എന്നാല്‍ ഈ റൂട്ടില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കവുമായി എയര്‍ ഏഷ്യ മുന്നോട്ടുപോകുകയാണ് .നിലവിലുള്ള ആഴ്ചയില്‍ ഏഴ് സര്‍വീസ് എന്നത് ഏപ്രില്‍ മുതല്‍ പത്ത

കോലാലംപൂര്‍ : കോലാലംപൂര്‍ -കൊച്ചി സെക്റ്ററില്‍ മത്സരം മുറുകുന്നു.മലേഷ്യ എയര്‍ലൈന്‍സിന്‍റെ വരവോടെ യാത്രക്കാരുടെ എണ്ണത്തില്‍ എയര്‍ ഏഷ്യയ്ക്ക് ഗണ്യമായ കുറവാണുണ്ടായത്.എന്നാല്‍ ഈ റൂട്ടില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കവുമായി എയര്‍ ഏഷ്യ മുന്നോട്ടുപോകുകയാണ് .നിലവിലുള്ള  ആഴ്ചയില്‍ ഏഴ് സര്‍വീസ് എന്നത് ഏപ്രില്‍ മുതല്‍ പത്ത് സര്‍വീസായി എയര്‍ ഏഷ്യ വര്‍ദ്ധിപ്പിക്കുന്നു .പുതിയ മൂന്ന് സര്‍വീസുകളും രാവിലെയായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത . ബുധന്‍ ,വെള്ളി ,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6 മണിക്ക് കോലാലംപൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.35-ന് കൊച്ചിയില്‍ എത്തിച്ചേരുകയും തുടര്‍ന്ന് 8.15-ന് തിരിച്ചു പോകുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ .നിരവധി രാജ്യങ്ങളിലേക്ക് കോലാലംപൂര്‍ വഴി യാത്ര ചെയ്യുവാന്‍ എയര്‍ഏഷ്യ അവസരമൊരുക്കുന്നുണ്ട് .മലയാളികള്‍ അവധിക്കാലത്ത്‌ കൂടുതലായി മലേഷ്യ സന്ദര്‍ശിക്കാനുള്ള സാദ്ധ്യത പ്രയോജനപ്പെടുത്താനാണ് എയര്‍ഏഷ്യയുടെ നീക്കം .കൂടാതെ മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന വാര്‍ത്തയും സര്‍വീസ് വര്‍ദ്ധിപ്പിക്കുവാന്‍ എയര്‍ഏഷ്യക്ക് പ്രചോദനമായി .

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു