ലോകത്തെ ഏറ്റവും ചെലവേറിയ നഗരം സിംഗപ്പൂര്

ജീവിതചെലവിന്‍റെ റാങ്കിങ്ങില്‍ ടോക്യോയെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തി.എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ്(ഇഐയു) ലോകത്തെ ജീവിത ചെലവേറിയ 131 നഗരങ്ങളുടെ പട്ടിക പുറത്തിക്കിയിരിക്കുന്നത്.ഇത്തരത്തില്‍ ചെലവ് വര്‍ധിക്കുന്നത് രാജ്യത്തിന്‌ ശുഭകരമായ സൂചനയല്ല നല്‍കുന്നത് . സിംഗപ്പൂരിലെ വര്‍ധിച്ചു

സിംഗപ്പൂര്‍ : ജീവിതചെലവിന്‍റെ റാങ്കിങ്ങില്‍ ടോക്യോയെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തി.എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ്(ഇഐയു) ലോകത്തെ ജീവിത ചെലവേറിയ 131 നഗരങ്ങളുടെ പട്ടിക പുറത്തിക്കിയിരിക്കുന്നത്.ഇത്തരത്തില്‍  ചെലവ് വര്‍ധിക്കുന്നത് രാജ്യത്തിന്‌ ശുഭകരമായ സൂചനയല്ല നല്‍കുന്നത് . സിംഗപ്പൂരിലെ വര്‍ധിച്ചുവരുന്ന ജീവിതചെലവിനെപ്പറ്റി ജനങ്ങള്‍ അകുലരാണ്.ചെലവ് വര്‍ധിക്കുന്നതിനോടൊപ്പം ശമ്പളവര്‍ധനയില്ലാത്തതാണ് സിംഗപ്പൂരിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പാരീസാണ്(ഫ്രാന്‍സ്) ജീവിത ചെലവേറിയ നഗരങ്ങളില്‍ രണ്ടാമത്. ഒസ്ലോ(നോര്‍വെ), സൂറിച്ച്(സ്വിസ്റ്റര്‍ലന്‍ഡ്), സിഡ്‌നി(ഓസ്‌ട്രേലിയ) എന്നീ നഗരങ്ങളാണ് യഥാക്രമം 3,4,5 സ്ഥാനങ്ങളില്‍. ടോക്കിയോക്ക് ആറാം സ്ഥാനമാണ് ഈ വര്‍ഷം.ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരില്‍ ചെലവ് വര്‍ധിക്കുമ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെ ചെലവ് ഏറ്റവും കുറവാണെന്ന് കൂടി സര്‍വേ ചൂണ്ടിക്കാണിക്കുന്നു . പുതുഗതാഗതം ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ്‌ അധികമാണ് സിംഗപ്പൂരില്‍.കൂടാതെ കാര്‍ വാങ്ങുവാനുള്ള ചെലവ് ഇന്നു  ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിംഗപ്പൂര്‍ എന്ന കൊച്ചുരാജ്യത്താണ്.തുണിത്തരങ്ങള്‍ വാങ്ങാനുള ചെലവും പതിന്മടങ്ങ്‌ വര്‍ധിച്ചിട്ടുണ്ട് എന്ന് സര്‍വേ സൂചിപ്പിക്കുന്നു . ചെലവ് വര്‍ദ്ധിക്കുന്നത് സിംഗപ്പൂരിലേക്കുള്ള ടൂറിസ്റ്റുകളുടെ എന്നതിലും ഗണ്യമായ കുറവുണ്ടാക്കും .കൂടാതെ അന്യരാജ്യങ്ങളില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുവാന്‍ ആളുകള്‍ മടിക്കുന്നതിനും ഇതു കാരണമായേക്കാം . എന്നാല്‍ ഇന്ത്യയിലെ ന്യൂഡല്‍ഹി ,പാകിസ്താനിലെ കറാച്ചി തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ ചെലവ്‌ വളരെ താഴ്ന്ന നിലയിലാണ്

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ