ഇന്ത്യയില്‍ മലേഷ്യ എയര്‍ലൈന്‍സിനെ കൈവിട

കാണാതായ വിമാനത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ഇന്ത്യയിലെ ബുക്കിംഗില്‍ 25% വരെ കുറവുണ്ടാകുകയും ,15%ത്തോളം പേര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തതായി കഴിഞ്ഞദിവസം ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു .എന്നാല്‍ ഇതില്‍നിന്നു

കൊച്ചി : കാണാതായ വിമാനത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ഇന്ത്യയിലെ ബുക്കിംഗില്‍ 25% വരെ കുറവുണ്ടാകുകയും ,15%ത്തോളം പേര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തതായി കഴിഞ്ഞദിവസം ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു .എന്നാല്‍ ഇതില്‍നിന്നു വിപരീതമായ വാര്‍ത്തകളാണ് കൊച്ചിയില്‍ നിന്ന് ലഭിക്കുന്നത് .ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ ആളുകള്‍ പേടിയോടെ മലേഷ്യ എയര്‍ലൈന്‍സിനെ ഒഴിവാക്കുമ്പോള്‍ അതൊന്നും കാര്യമാക്കാതെ വ്യത്യസ്തരാകുകയാണ് മലയാളികള്‍ . സംഭവം നടന്ന് രണ്ടാഴ്ച്ചയായിട്ടും കൊച്ചിയില്‍ നിന്നുള്ള ടിക്കറ്റുകള്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല എന്ന് മാത്രമല്ല പലദിവസങ്ങളിലും ടിക്കറ്റുകള്‍ ലഭ്യവുമല്ല എന്നാണ് ട്രാവല്‍ ഏജന്‍സീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കേരളത്തിന്‍റെ ചുമതലയുള്ള പൗലോസ് കെ മാത്യൂ പറയുന്നത് .വേനല്‍ക്കാല അവധിക്കാലം പ്രമാണിച്ച് 80%-ത്തോളം ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്‍പേതന്നെ വിറ്റുപോയതായി അദ്ദേഹം അറിയിച്ചു .വരുംദിവസങ്ങളിലും ടിക്കറ്റ് വില്‍പ്പനയില്‍ വന്‍വര്‍ധനയാണ് പ്രതീക്ഷിക്കുന്നത് . കേരളത്തില്‍ നിന്ന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മലേഷ്യന്‍ യാത്രയ്ക്ക് മുന്‍പോന്നുമില്ലാത്ത രീതിയിലുള്ള വര്‍ധനയാണ് രേഖപ്പെടുത്തുന്നത് .അതുകൊണ്ടുതന്നെ പുതിയ എയര്‍ലൈനായ മാലിന്‍ഡോ എയറിന്റെ ബുക്കിങ്ങും വര്‍ധിക്കുന്നതായി ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .എന്നാല്‍ കമ്മീഷന്‍ ഇല്ലാത്തതുകൊണ്ട് എയര്‍ഏഷ്യയെ ഏജന്‍സികള്‍ അധികം പ്രോത്സാഹിപ്പിക്കാറില്ല.

Read more

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു

‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

രാജ് കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങി ബോളിവുഡിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ 3 ഇഡിയറ്റ്