50 ലക്ഷം പ്രവാസികളില്‍ പെന്‍ഷന്‍ പദ്ധതിയി!

പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ ആളുകളില്ല.17 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 50 ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ ഇതുവരെ പദ്ധതിയില്‍ അംഗമായത് 90 പേരാണ്.സര്‍ക്കാര്‍ വിഹിതം പുരുഷന്മാക്ക് രണ്ടായിരം രൂപയും സ്ത്രീകള്‍ക്ക് മൂവായിരം രൂപയുമാണ്. അതായതു വാര്‍ഷിക നിക്ഷേപം 7,000-8.000 രൂപയോളം വരും

കൊച്ചി : പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ ആളുകളില്ല . പ്രവാസികളുടെ ക്ഷേമത്തിനായി ഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതി പ്രവാസികള്‍ക്കിടയില്‍ യാതൊരു പ്രതികരണവുമുണ്ടാക്കുന്നില്ല.17 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 50 ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ ഇതുവരെ പദ്ധതിയില്‍ അംഗമായത് 90 പേരാണ്. നല്ലൊരു ശതമാനം പ്രവാസികള്‍ക്കും ഈ പദ്ധതിയെപ്പറ്റി കൃത്യമായ ധാരണയില്ല എന്നാണ് മനസ്സിലാകുന്നത്‌ .  സര്‍ക്കാര്‍ വിഹിതം പുരുഷന്മാക്ക് രണ്ടായിരം രൂപയും സ്ത്രീകള്‍ക്ക് മൂവായിരം രൂപയുമാണ്. അപ്പോള്‍ വാര്‍ഷിക നിക്ഷേപം 7,000-8.000 വരും. പെന്‍ഷന്‍ തുക അഞ്ചു  വര്‍ഷത്തിലോ തൊഴിലില്‍നിന്ന് പിരിയുമ്പോഴോ തിരികെ ലഭിക്കും..വിദേശത്ത് നിന്നും തിരിച്ചെത്തുന്നവര്‍ക്കും വിദേശത്ത് നിന്നും മരണം സംഭവിക്കുന്നവരുടെ കുടുംബത്തിനും ഏറെ ഉപകാരപ്രദമാകുന്നതാണ് പദ്ധതി.ദേശീയ പെന്‍ഷന്‍ സ്‌കീമിനോട് ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക. എംപ്ലായ്‌മെന്റ് വിസയോ കോണ്‍ട്രാക്ട് വിസയോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 18 വയസിനും 50 വയസിനുമിടയില്‍ ജോലി ആവശ്യാര്‍ഥം വിദേശത്ത് എത്തിയവരായിരിക്കണം അപേക്ഷകര്‍.

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '