സിംഗപ്പൂരില്‍ പൈതൃക കെട്ടിടത്തിലുള്‍പ്&

രണ്ടു വര്‍ഷം നീണ്ട പുനരുദ്ധാരണ ജോലികള്‍ക്ക് ശേഷം ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുന്നു . 179 വര്‍ഷം പഴക്കമുള്ള ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രമാണ് 7 മില്ല്യണ്‍ ഡോളര്‍ (ഉദ്ദേശം 35 കോടി) ചെലവഴിച്ച് നവീകരിച്ചത്. സംരക്ഷിക്കപ്പെടേണ്ട 75 പൈതൃക കെട്ടിടങ്ങളിലൊന്നായാണ് ക്ഷേത്രത്തെ

സിംഗപ്പൂര്‍: രണ്ടു വര്‍ഷം നീണ്ട പുനരുദ്ധാരണ ജോലികള്‍ക്ക് ശേഷം ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുന്നു . 179 വര്‍ഷം പഴക്കമുള്ള ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രമാണ് 7 മില്ല്യണ്‍ ഡോളര്‍ (ഉദ്ദേശം 35 കോടി) ചെലവഴിച്ച് നവീകരിച്ചത്. സംരക്ഷിക്കപ്പെടേണ്ട 75 പൈതൃക കെട്ടിടങ്ങളിലൊന്നായാണ് ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയത്.ക്ഷേത്രത്തിനോട് ചേര്‍ന്ന് 6 നിലയുള്ള കെട്ടിടം കൂടി പണി കഴിപ്പിച്ചിട്ടുണ്ട് . തമിഴ് കുടിയേറ്റക്കാര്‍ 1835ലാണ് ക്ഷേത്രം നിര്‍മിച്ചത്. 640 പ്രതിമകളും ദൈവരൂപങ്ങളും ഹിന്ദുപുരാണത്തിലെ സൂക്ഷ്മ വര്‍ണനകളടങ്ങിയ ചിത്രങ്ങളുമുള്‍പ്പെടുന്ന ക്ഷേത്രം തമിഴ്നാട്ടില്‍നിന്നുള്ള 12 കരകൗശല വിദഗ്ധരുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. ഈ മാസം 22ന് നവീകരിച്ച ക്ഷേത്രം തുറന്നുകൊടുക്കാനാണ് തീരുമാനം.ഞായറാഴ്ച പോലുള്ള ദിവസങ്ങളില്‍ 5000-ഓളം പേര്‍ ക്ഷേത്രദര്‍ശനം നടത്തുന്നുണ്ടെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.ജോലിക്കായി സിംഗപ്പൂരില്‍ വരുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിനു പ്രധാനകാരണം.ശ്രീ മന്മഥ കരുണേശ്വര ക്ഷേത്രം, ശ്രീ വടപതിര കാലിയമ്മന്‍ ക്ഷേത്രം, ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയും അംഗുലീയ പള്ളി, മലബാര്‍ പള്ളി എന്നിവയും പദ്ധതിയനുസരിച്ച് നവീകരിക്കുന്നതില്‍പ്പെടും.ഇതില്‍ മലബാര്‍ പള്ളി സിംഗപ്പൂരിലെ മലയാളികള്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച മുസ്ലിം പള്ളിയാണെന്നത് മറ്റൊരു പ്രത്യേകതയാണ്.

Read more

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായു

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്