കൊച്ചി- ബംഗലൂരു യാത്രയ്ക്ക് എയര്‍ ഏഷ്യയിő

ബാംഗ്ലൂര്‍കൊച്ചി റൂട്ടില്‍ 500 രൂപ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ്‌ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.എന്നാല്‍ 500 രൂപയുടെ ഓഫറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുതീരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അടുത്ത മാസം മുതലാണ് ഈ ഓഫര്‍. ജൂലൈ 20

കൊച്ചി : ബാംഗ്ലൂര്‍കൊച്ചി റൂട്ടില്‍ 500 രൂപ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ്‌ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.എന്നാല്‍ 500 രൂപയുടെ ഓഫറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുതീരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അടുത്ത മാസം മുതലാണ് ഈ ഓഫര്‍. ജൂലൈ 20 മുതലാണ് എയര്‍ ഏഷ്യ ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേയ്ക്കും തിരിച്ചും സര്‍വീസുകള്‍ ആരംഭിക്കുന്നത്. ജൂലായ്‌ 20 മുതല്‍ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും പ്രതിദിന വിമാനങ്ങള്‍ ഉണ്ടാകും. എല്ലാ നികുതികളും ഉള്‍പ്പടെ 500 രൂപയാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്. എന്നാല്‍ ഈ ആനുകൂല്യം പരിമിതകാലത്തേക്ക് മാത്രമാണ്. ജൂണ്‍ 16 മുതല്‍ 22 വരെ ബുക്ക്‌ ചെയ്യുന്ന , ജൂലായ് 20 നും ഒക്ടോബര്‍ 25 നും ഇടയില്‍ യാത്ര ചെയ്യാനുള്ള ആദ്യത്തെ 2,000 ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്നു എയര്‍ ഏഷ്യ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ബാംഗ്ലൂര്‍ - കൊച്ചി റൂട്ടില്‍ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍ 1300- 2500 രൂപ നിരക്കിലാണു സര്‍വീസ് നടത്തുന്നത്. ട്രെയിനിലെ തേഡ് എസിയില്‍ 855 രൂപയും സെക്കന്‍ഡ് എസിയില്‍ 1185 രൂപയുമാണു നിരക്ക്. എയര്‍ ഏഷ്യ കഴിഞ്ഞ വ്യാഴാഴ്ചയാണു ബാംഗ്ലൂര്‍-ഗോവ റൂട്ടില്‍ 990 രൂപ നിരക്കില്‍ സര്‍വീസുമായി പ്രവര്‍ത്തനം ആരംഭിച്ചത്.ഇന്ത്യന്‍ റെയില്‍വേ ,ബസ് സര്‍വീസ് എന്നിവയോടാണ്‌ തങ്ങളുടെ മത്സരം എന്ന് എയര്‍ ഏഷ്യ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

Read more

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു

‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

രാജ് കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങി ബോളിവുഡിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ 3 ഇഡിയറ്റ്