സിംഗപ്പൂരില്‍ എട്ടു നോമ്പ് പെരുന്നാള്‍

സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ആഗസ്‌റ്റ് മാസം 30 മുതല്‍ സെപ്‌റ്റംബര്‍ 6 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ പരി.മാതാവിന്റെ മദ്ധ്യസ്‌ഥതയി

സിംഗപ്പൂര്‍ : സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ആഗസ്‌റ്റ് മാസം 30 മുതല്‍ സെപ്‌റ്റംബര്‍ 6 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ പരി.മാതാവിന്റെ മദ്ധ്യസ്‌ഥതയില്‍ അഭയപ്പെട്ടു പ്രാര്‍ഥിച്ചാല്‍ ഫലം നിശ്‌ചയം.ഇതാണ്‌ ഇത്രയേറെ വിശ്വാസികള്‍ എല്ലാ വര്‍ഷവും എട്ടു നോമ്പ്‌ പെരുന്നാളിന്‌ സിംഗപ്പൂര്‍ യാക്കോബായ കത്തീഡ്രലില്‍ തടിച്ചു കൂടാന്‍ കാരണം.2008ഇല്‍ സ്‌ഥാപിതമായ ഇടവക ഇന്നു ഒരു മഹാ ഇടവക ആയിത്തീരുകയും സമീപ രാജ്യങ്ങളില്‍ പ്രവര്‍ത്തനം ശക്‌തമാക്കുകയും ചെയ്‌തു വരുന്നു . ഓഗസ്‌റ്റ് 30 ന്‌ വൈകിട്ട്‌ കുര്‍ബാനയ്‌ക്ക് ശേഷം നടക്കുന്ന കൊടി കയറ്റോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആരംഭിക്കും.തുടര്‍ന്ന്‌ വി.മാതാവിനോടുള്ള പ്രത്യേക മധ്യസ്‌ഥ പ്രാര്‍ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും.മാര്‍ തോമ പള്ളി വികാരി ഫാ.ഷിബു പി വര്‍ഗീസ്‌ അനുഗ്രഹപ്രഭാഷണം നടത്തും .സെപ്‌തംബര്‍ ഒന്നാം തീയതി ആബൂന്‍ മോര്‍ ബസേലിയോസ്‌ പൗലോസ്‌ ദിതീയന്‍ ബാവയുടെ പ്രത്യേക ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു .സെപ്‌റ്റംബര്‍ 1 മുതല്‍ 6 വരെ വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയും വി.കുരബാനയും ധ്യാനയോഗങ്ങളും വുഡ്‌ ലാണ്ട്‌സ് കത്തീഡ്രലില്‍ വച്ച്‌ നടത്തപ്പെടുന്നു.ആഗസ്‌റ്റ് 31ന്‌ സി.എസ്‌.ഐ സഭയിലെ ഫാ.ജേക്കബ്‌ ജോണ്‍സന്‍ ,സെപ്‌റ്റംബര്‍ 5ന്‌ കത്തോലിക്ക സഭയിലെ ഫാ.സലിം ജോസഫ്‌ എന്നിവര്‍ സന്ദേശം നല്‍കും .എല്ലാ ദിവസവും വിശ്വാസികള്‍ക്കായി നേര്‍ച്ച നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പെരുന്നാള്‍ ദിവസമായ ആറാം തീയതി ശനിയാഴ്‌ച വൈകുന്നേരം ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി .മൂന്നിന്മേല്‍ കുര്‍ബാനയും ,ശേഷം പ്രതീക്ഷണവും ഉണ്ടായിരിക്കും .ശേഷം പങ്കെടുക്കുന്ന ഭക്‌ത ജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതു പോലെ നേര്‍ച്ചയും ,സ്‌നേഹവിരുന്നും പള്ളിയങ്കണത്തില്‍ വച്ച്‌ കൊടുക്കുവാനുള്ള ക്രമീകരണം ചെയ്‌തു വരുന്നു . പെരുന്നാള്‍ കണ്‍വീനര്‍ ആയി ശ്രീ.ഏലിയാസ്‌ കുര്യാക്കോസിനെ മാനേജിംഗ്‌ കമ്മറ്റി തിരഞ്ഞെടുത്തു. എല്ലാവരും നേര്‍ച്ച കാഴ്‌ച്ചകളോടെ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി ഫാ.ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍ അറിയിച്ചു . പെരുന്നാല്‍ നോട്ടീസ്‌ പള്ളി ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്‌.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :6581891415

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ