ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോള

പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും .സിംഗപ്പൂരില്‍ മലയാളികളുടെ കുടിയേറ്റത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മനസ്സില്‍ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓര്‍മ്മകളെ അന്യരാജ്യത്തും യഥാര്‍ത്ഥമാക്കുകയാണ് സ

വുഡ് ലാന്‍ഡ്സ്  :പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും .സിംഗപ്പൂരില്‍ മലയാളികളുടെ കുടിയേറ്റത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മനസ്സില്‍ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓര്‍മ്മകളെ അന്യരാജ്യത്തും യഥാര്‍ത്ഥമാക്കുകയാണ് സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ വിശ്വാസികള്‍ .രക്ഷകന്‍റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് പാരമ്പര്യ തനിമയില്‍‍  വീടുവീടാന്തരം കയറിയിറങ്ങിയുള്ള 2014-ലെ ക്രിസ്മസ് കരോളിനു സിംഗപ്പൂര്‍  യാക്കോബായ കത്തീഡ്രലില്‍ ‍ തുടക്കമായി .ഇടവകയില്‍ ‍ പ്രവര്‍ത്തിക്കുന്ന  മോര്‍‍ ഇഗ്നാത്തിയോസ്‌ യൂത്ത്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍  കരോള്‍‍ സംഘം സിംഗപ്പൂരിന്‍റെ വിവിധ ഭാഗങ്ങള്‍‍ സന്ദര്‍ശിച്ച്  വരുന്നു . എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ ‍ കൈമാറി, സ്വന്തം കൂടുകളിലേക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി മാറുകയായിരുന്നു യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ ‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍‍.

നവംബര്‍ 15-നു ഇടവക വികാരി ഫാ.ഗ്രിഗര്‍ ആര്‍ കൊള്ളന്നൂരിന്റെ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക്  ശേഷം ആദ്യ ദിവസം കരോള്‍‍ സംഘം ഇടവകയിലെ വുഡ് ലാന്‍ഡ്സ് ‌ സോണിലെ ഭവനങ്ങള്‍‍ സന്ദര്‍ശിച്ചു . കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചു കൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേള വിസ്മയങ്ങളും ഇടവക ജനങ്ങള്‍ ആഘോഷമാക്കി മാറ്റി .ചുമലിലെ സഞ്ചിയില്‍  നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്.ഇരുപത്തഞ്ചോളം വരുന്ന സംഘം ശനി ,ഞായര്‍  ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ ‍ നടത്തുന്ന ഭാവന സന്ദര്‍ശനത്തില്‍  സിംഗപ്പൂരിലുള്ള നാനാദേശക്കാര്‍‍ ഉള്‍പ്പെടെയുള്ള ആളുക‍ള്‍  സന്തോഷത്തോടെ സഹകരിച്ചു വരുന്നു. ഇടവക ആരംഭിച്ച ശേഷമുള്ള  എഴാം  വര്‍‍ഷത്തെ  കരോള്‍ ‍ ആണ് ഇപ്പോള്‍ നടത്തപ്പെടുന്നത് .

ലോക ചരിത്രത്തെ തന്നെ തന്‍റെ ജീവിത കാലഘട്ടം കൊണ്ട് വിഭജിച്ച ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്തുമസ്.പരസ്പരമുള്ള  മത്സരവും പകയും മറന്നു സ്നേഹത്തില്‍ അധിഷ്ടിതമായ ഒരു ലോകം  കേട്ടിപ്പടുക്കുവാനും  ,വംശീയതയ്ക്കും ജാതി മത ചിന്തകള്‍ക്കും സംകുചിത ചിന്താഗതികള്‍ക്കും അതീതമായി മാനവികതയില്‍  ഊന്നിയ ഒരു  സമൂഹത്തെ സൃഷ്ടിക്കാനുമുളള ആഹ്വാനമായിരിക്കട്ടെ ഈ ക്രിസ്തുമസ് ദിനങ്ങള്‍‍ . മറ്റ് ദിവസങ്ങളില്‍‍ സിംഗപ്പൂരിന്‍റെ എല്ലാ  ഭാഗത്തേക്കും കരോള്‍‍ സന്ദര്‍ശനം  ഭംഗിയായി നടത്തപ്പെട്ടു..കരോള്‍ ‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ ‍ :0065-81891415

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ