പാട്ടിന്‍റെ പാലാഴി

0

രാരീ രാരീരം രാരോ, ഉണരുമീ ഗാനം, താനേ പൂവിട്ട മോഹം, ചന്ദന മണി വാതില്‍ പാതി ചാരി, മായാ മഞ്ചലില്‍ തുടങ്ങി നിരവധി മധുര ഗാനങ്ങള്‍ ചലച്ചിത്രഗാന ലോകത്തിനു സമ്മാനിച്ച ഗായകന്‍, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി ഇദ്ദേഹം പാടിയ കര്‍ണ്ണാമൃതമായ ഗാനങ്ങള്‍ ഹൃദയം കൊണ്ടാണ് ഓരോ സംഗീതാസ്വാദകരും ഏറ്റു വാങ്ങിയത്. ശബ്ദവും, സംഗീതവും, വ്യക്തിത്വവും ഒരുപോലെ സുന്ദരം എന്നുള്ളത് ഈ ഗായകനെ എന്നും ജനപ്രിയനാക്കി മാറ്റുന്നു. ജേര്‍ണലിസം ചെയ്ത ഇദ്ദേഹം നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി ഗാനങ്ങള്‍, സംഗീത ലോകത്തിന് നല്‍കിയ പ്രശസ്ത ഗായകന്‍ ശ്രീ. ജി – വേണുഗോപാലുമായുള്ള അഭിമുഖത്തില്‍ നിന്ന്.

1. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ചത് എങ്ങിനെയാണ് ?

ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് വരുന്നത് 1984 ജൂലൈ ആണ്. ഇപ്പോള്‍ നോക്കുകയാണെങ്കില്‍ 31 വര്‍ഷമാകുന്നു. 79 മുതല്‍ ഞാന്‍ ആകാശവാണിയില്‍ പാടിയിരുന്നു. അവിടുന്നായിരുന്നു ചലച്ചിത്ര രംഗത്തുള്ളവരുമായുള്ള ബന്ധങ്ങളുടെ തുടക്കം. ആകാശവാണിയില്‍ ഉണ്ടായിരുന്ന രാധാകൃഷ്ണന്‍ ചേട്ടന്‍റെ നാല് വരി പാടി കൊണ്ടാണ് പ്ലേ ബാക്ക്  ഇന്‍ഡസ്ട്രിയില്‍ വരുന്നത്. 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ. പ്രിയദര്‍ശന്‍റെ രണ്ടാമത്തെ പടമായിരുന്നു അത്. അതു കഴിഞ്ഞു പ്രിയദര്‍ശന്‍റെ തന്നെ 'പറയാനും വയ്യ പറയാതിരിക്കാനും വയ്യ' എന്ന ചിത്രത്തില്‍ രാധാകൃഷ്ണന്‍ ചേട്ടന്‍റെ സംഗീതത്തില്‍ പാടി. എങ്കിലും വല്ല്യ ബ്രേക്ക് ഒക്കെ കിട്ടുന്നത് 86 മുതലാണ്.  

2. പാടിയതില്‍ ഏറ്റവും ഇഷ്ടമുള്ള ഗാനം ?

എല്ലാ പാട്ടുകളും ഇഷ്ടമാണ് എങ്കിലും ആദ്യ കാലത്ത് പാടിയ പല പാട്ടുകളോടും  ഒരു പ്രത്യേക ഇഷ്ടം കാണും കാരണം, പഴയ ഓര്‍മകളൊന്നും ഒരിക്കലും മറന്നു പോകില്ലല്ലോ. പുതുതായി നമ്മള്‍ പാടുന്ന ഗാനങ്ങള്‍ വിസ്മൃതിയില്‍ ആയാല്‍ കൂടിയും ചെറുപ്പത്തില്‍ നമ്മള്‍ ആദ്യമായി പാടുന്ന ഗാനങ്ങളോട് അന്നത്തെ മാനസിക സ്ഥിതി വച്ച് പ്രത്യേക ഇഷ്ടം കാണും. അക്കാലത്തെ ഗാനങ്ങളൊക്കെ ഓര്‍മയില്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുകയാണ്. രാരീ രാരീരം രാരോ, ഒന്നാം രാഗം പാടി, ഉണരുമീ ഗാനം, ചന്ദന മണി വാതില്‍, മഞ്ഞിന്‍ ചിറകുള്ള വെള്ളരി പ്രാവേ, താനെ പൂവിട്ട മോഹം, പൂത്താലം വലം കയ്യിലേന്തി, ആകാശ ഗോപുരം, മൈനാക പൊന്‍മുടിയില്‍, പള്ളി തേരുണ്ടോ, പാടൂ താലി പൂത്തുമ്പി, വസന്തത്തിന്‍ മണിച്ചെപ്പ് അങ്ങിനെ ആദ്യകാലത്ത് പാടിയ എല്ലാ ഗാനങ്ങളും ഒരുപാട് ഇഷ്ടമാണ്. പിന്നെ ഞാന്‍ ആകാശവാണിയില്‍ 84 വരെ  പാടിയിരുന്ന പല ലളിതഗാനങ്ങളും അന്ന് ഞാന്‍ പാടിയ സിനിമാഗാനങ്ങളേക്കാള്‍ പ്രശസ്തങ്ങളായിരുന്നു. 'ഹരിത വനത്തിന്‍റെ കുളിര്‍ച്ചായയില്‍', 'നിളാ നദിയുടെ നിര്‍മ്മല തീരം', 'രാമനില്ലാതെ ഒരു കീര്‍ത്തനമോ' ഒക്കെ ഇപ്പോഴും പോപ്പുലര്‍ ആണ്.

3. ഇഷ്ടമുള്ള രാഗങ്ങള്‍ ?

രാഗങ്ങള്‍ ഇഷ്ടമുള്ളത് ഒരുപാടുണ്ട്. കര്‍ണ്ണാട്ടിക്കില്‍ ഖരഹരപ്രിയ വല്ല്യ ഇഷ്ടമാണ്. കല്യാണി പോലെ ഹിന്ദുസ്ഥാനിയില്‍ ഉള്ള
യമന്‍ എന്ന രാഗം വല്ല്യ ഇഷ്ടമാണ്. യമന്‍ ബേസ്ഡ് ആയ പാട്ടുകള്‍ വളരെ പ്ലസന്റ്റ് ആണ്. കര്‍ണ്ണാട്ടിക്കില്‍ ചക്രവാകത്തിന് പാരലല്‍ ആയി ഹിന്ദുസ്ഥാനിയില്‍ ആഹിര്‍ ഭൈരവ് എന്നൊരു രാഗമുണ്ട്. ഇതിലൊക്കെ നല്ല നല്ല പാട്ടുകളുണ്ട്. പിന്നെ ചാരുകേശി വളരെ ഇഷ്ടമാണ്.

4. ലോകം മുഴുവനും ആരാധകരുള്ള ഗായകന് ആരാധന തോന്നിയ ഗായകര്‍ ?

പഴയ കാല ഗായകരോടൊക്കെ എനിക്ക് വളരെയധികം ആരാധന തോന്നിയിട്ടുണ്ട്. എനിക്ക് ഏറ്റവും ആരാധന തോന്നിയിട്ടുള്ള ഒരു ഗായകന്‍ ഹിന്ദിയില്‍ ഉണ്ടായിരുന്നു തലത്ത് മെഹമൂദ്. എന്നെ വളരെയധികം ഇന്‍സ്പയര്‍ ചെയ്തിട്ടുള്ള ഗായകരില്‍ ഒരാളാണ് അദ്ദേഹം. മുഹമ്മദ് റാഫി അദ്ദേഹത്തെ വല്ല്യ ഇഷ്ടമാണ്. നമ്മുടെ ദാസേട്ടന്‍, ജയേട്ടന്‍, പിന്നെ… ജഗ്ജിത് സിംഗ്, മെഹ്ദി ഹസ്സന്‍, പാകിസ്ഥാനി സിംഗര്‍ ഗുലാം അലി,  മുകേഷ്, മന്നാടെ, കിഷോര്‍ കുമാര്‍, ആശാ ഭോസലെ, ലതാ മങ്കേഷ്ക്കര്‍, എസ് ജാനകി, പി സുശീല, ഇവരെയൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്.

5. ശബ്ദ സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ പുതു തലമുറയ്ക്ക് കൊടുക്കാവുന്ന ഉപദേശങ്ങള്‍?

ശബ്ദ സൗന്ദര്യം പ്രധാനമായും ജന്മനാല്‍  കിട്ടുന്നതാണ്. മുഖ കാന്തി അല്ലെങ്കില്‍ മുഖ സൗന്ദര്യം തലമുറകളില്‍ കൂടെ കിട്ടുക എന്ന് പറയും പോലെ ശബ്ദവും പാരമ്പര്യമായി ലഭിക്കുന്നതാകാം. പിന്നെ അത് പരമാവധി സൂക്ഷിക്കാന്‍ നോക്കുക. നമ്മുടെ ശരീരത്തിന് എന്തൊക്കെ ചേരുന്നില്ല എന്ന് കണ്ടറിഞ്ഞു അത്തരം ആഹാരങ്ങള്‍ ഒഴിവാക്കുക. അതുപോലെ  ധാരാളം നിയന്ത്രണങ്ങള്‍ ശബ്ദത്തിനു വേണ്ടി ചെയ്യാം. അതൊരു തരം സാക്രിഫൈസ് തന്നെയാണ്. കാറ്റ് ചെവിക്കകത്ത് കൂടെ കയറാതെ സൂക്ഷിക്കുക. റഗുലര്‍ ആയി പ്രോഗ്രാം ചെയ്യുന്ന ഒരാളാണെങ്കില്‍ കടല്‍ തീരത്ത് കാറ്റ് കൊള്ളാന്‍ പാടില്ല. എരുവ്,പുളി ഒരുപാട് കഴിക്കാന്‍ പാടില്ല അസിഡിറ്റി ഉണ്ടാകും. അതുപോലെ അധികം തണുപ്പും, ചൂടുള്ളതും ആയ പല പാനീയങ്ങളും  ഒഴിവാക്കുന്നത് നന്നായിരിക്കും. മഞ്ഞൊക്കെ കാണുന്നത് നമുക്ക് വല്ലാത്തൊരു ത്രില്‍ ആണ് അത് ഒരു പാട്ടുകാരനെ സംബന്ധിച്ചിടത്തോളം റിസ്ക് ആണ്.

ഈയിടെ ഞങ്ങള്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ പ്രോഗ്രാമിന് പോയപ്പോള്‍ പോഗ്രാം കഴിയുന്നത് വരെ പ്രൊട്ടക്റ്റഡ് ആയിരുന്നു. അതുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടെ അവിടെ ആല്‍പ്സ് നിരകളുടെ മുകളിലേക്ക്  പോയി. പിന്നീടു എല്ലാവര്‍ക്കും ത്രോട്ട് ഇന്‍ഫെക്ഷന്‍ വന്നു. മഞ്ഞു കാണാന്‍ നല്ല ഭംഗിയാണ് എങ്കിലും തണുപ്പേല്‍ക്കുന്നത് പ്രതികൂലമായി വരാം. ശരീരം നോക്കുക എങ്കിലേ ശാരീരവും നന്നായിരിക്കുകയുള്ളൂ.

6. സംഗീത ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവം?

എല്ലാം മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ്. ആദ്യ ഗാനം പാടിയതും, ഓരോ ഗാനങ്ങള്‍ പാടിയതും ഇപ്പോള്‍ ദിജിയുമായി സംസാരിക്കുന്നത്  പോലും മറക്കാന്‍ കഴിയാത്ത അനുഭവം തന്നെ. പാട്ടിലൂടെ എന്നെ സ്നേഹിക്കുന്ന ഇന്ത്യയ്ക്ക് അകത്തും, പുറത്തുമായുള്ള ഒരുപാട്പേര്‍. ഒരു പക്ഷെ പ്രവാസികള്‍ ആയിരിക്കും പാട്ടുകള്‍ കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത് കാരണം മാതൃ രാജ്യത്ത് നിന്നും വിട്ടു നില്‍ക്കുമ്പോള്‍ സ്വന്തം അമ്മയുമായി എന്നപോലെ വല്ലാത്തൊരു അടുപ്പം കാണും സ്വന്തം നാടിനോടും. അതുകൊണ്ട് തന്നെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ തോന്നും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പല പാട്ടുകളും പാടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതു വല്ല്യ സന്തോഷമുള്ള കാര്യമാണ്. അതുപോലെ എല്ലാം. അതുകൊണ്ട് തന്നെ സംഗീതവുമായി ബന്ധപ്പെട്ട എല്ലാം മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ തന്നെയാണ്.

7. സംഗീത സംവിധാന രംഗത്തേക്ക് ?

ഞാന്‍ ആദ്യം ചെയ്തത് 'മിഴിയറിയാതെ' എന്നൊരു ആല്‍ബമാണ്. അതില്‍ "നീയെന്‍ മനസ&#340