മലിന്‍ഡോ ഡിസംബറില്‍ കൊച്ചിയിലേക്ക് പ്രത

ഡിസംബര്‍ 5 മുതല്‍ ജനുവരി 20 വരെ കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന ഒരു സര്‍വീസ് കൂടി നടത്തുവാന്‍ മലിന്‍ഡോ എയര്‍ .ഡിസംബറിലെ ശബരിമല ,ക്രിസ്തുമസ് സീസണ്‍ തിരക്കുകള്‍ മുന്‍കൂട്ടി കണ്ടാണ്‌ രാവിലെ ഒരു സര്‍വീസ് പുതുതായി ആരംഭിക്കുന്നത് .ഇതോടെ പ്രതിദിനം മലിന്‍ഡോ കൊച്ചിയിലേക്ക് നടത്തുന്ന സര്‍വീസുകള്‍ ര

കൊലാലംപൂര്‍ : ഡിസംബര്‍ 5 മുതല്‍ ജനുവരി 20 വരെ കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന ഒരു സര്‍വീസ് കൂടി നടത്തുവാന്‍ മലിന്‍ഡോ എയര്‍ .ഡിസംബറിലെ ശബരിമല ,ക്രിസ്തുമസ് സീസണ്‍ തിരക്കുകള്‍ മുന്‍കൂട്ടി കണ്ടാണ്‌ രാവിലെ ഒരു സര്‍വീസ് പുതുതായി ആരംഭിക്കുന്നത് .ഇതോടെ പ്രതിദിനം മലിന്‍ഡോ കൊച്ചിയിലേക്ക് നടത്തുന്ന സര്‍വീസുകള്‍ രണ്ടായി വര്‍ധിക്കും .എയര്‍ ഏഷ്യയുടെ ആഴ്ചയിലെ 10 സര്‍വീസുകള്‍ ഉള്‍പ്പെടെ ഡിസംബറില്‍ കൊച്ചിയിലേക്ക് കൊലാലംപൂരില്‍ നിന്ന് ആഴ്ചയില്‍  24 സര്‍വീസുകള്‍ ഉണ്ടാകും .

പുതിയ സര്‍വീസ്  രാവിലെ 9 മണിക്ക് കൊലാലംപൂരില്‍ നിന്ന് പുറപ്പെട്ടു 10.30-ന് കൊച്ചിയിലെത്തുകയും തിരിച്ച് 11.20-ന് പുറപ്പെട്ടു വൈകിട്ട് 5.50-ന് മലേഷ്യയില്‍ തിരിച്ചെത്തുകയും ചെയ്യും .ട്രാന്‍സിറ്റ് സൗകര്യം ഉപയോഗിച്ച് സിംഗപ്പൂരിലേക്ക് അന്ന് വൈകിട്ട് തന്നെ യാത്ര ചെയ്യാവുന്നതാണ് .ഡിസംബറിലെ തിരക്ക് കണക്കിലെടുത്ത് സില്‍ക്ക് എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ വര്‍ധിപ്പിച്ചിട്ടുണ്ട് .എന്നാല്‍ തിരുവനന്തപുരം സര്‍വീസില്‍ മാറ്റമൊന്നുമില്ല .

Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിലേക്ക്? ഇങ്ങനെയെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് ക്ലബ്ബുകളുടെ സംയുക്ത പ്രസ്താവന

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിലേക്ക്? ഇങ്ങനെയെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് ക്ലബ്ബുകളുടെ സംയുക്ത പ്രസ്താവന

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിലേക്കെന്ന് സൂചന. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് ക്ലബ്ബുകളുടെ സംയുക്ത പ്രസ്താവന.

90 പാക്കറ്റ് മുലപ്പാൽ ദാനം ചെയ്ത് ഗായിക; ചികിത്സയിലുള്ള കുരുന്നുകൾക്ക് നൽകും

90 പാക്കറ്റ് മുലപ്പാൽ ദാനം ചെയ്ത് ഗായിക; ചികിത്സയിലുള്ള കുരുന്നുകൾക്ക് നൽകും

ചികിത്സയിൽ കഴിയുന്ന നവജാത ശിശുക്കൾക്കായി 90 പാക്കറ്റ് മുലപ്പാൽ ദാനം ചെയ്ത് ഗായിക ജാൻകീ പരേഖ്. നടൻ നകുൽ മേഹ്തയാണ് ജാൻകിയുടെ ഭർത്