800 ജീവൻ രക്ഷാമരുന്നുകൾക്ക് മരണവില: ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

Share

ന്യൂഡൽഹി: കൊവിഡ് കെടുതികൾ അതിജീവിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരനെ എരിതീയിലിട്ട ഇന്ധനവില വർദ്ധനയ്‌ക്ക് പിന്നാലെ മറ്റൊരു മാരക പ്രഹരമായി എണ്ണൂറോളം ജീവൻ രക്ഷാ മരുന്നുകൾക്കും വില കൂട്ടി. ഏപ്രിൽ ഒന്നുമുതൽ പത്ത് ശതമാനമാണ് വർദ്ധിക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കാൻ സഹായിച്ച,​ പനിക്കുള്ള പാരസെറ്റമോളിനും ബാക്‌ടീരിയ ബാധയ്‌ക്കുള്ള അസിത്രോമൈസിനും വേദനസംഹാരികൾക്കും വരെ വിലകൂടും. അണുബാധ, ഹൃദ്‌രോഗം, രക്തസമ്മർദ്ദം, ചർമ്മരോഗങ്ങൾ, വിളർച്ച തുടങ്ങിയവയുടെ മരുന്നുകൾക്കും​ കഫക്കെട്ടിന് അടക്കം ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾക്കും ചൊറി, ചിരങ്ങ് തുടങ്ങിയവയ്‌ക്കുള്ള ആന്റിഫംഗൽ മരുന്നുകൾക്കും വാക്‌സിനുകൾക്കും ഒാക്‌സിജൻ സിലിണ്ടറുകൾക്കും ഗർഭനിരോധന ഉറകൾക്കും വില കൂടും.

മരുന്നുകളുടെ വില നിശ്ചയിക്കുന്ന ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി 2021വർഷത്തെ മൊത്ത വിലസൂചിക 10.7 ശതമാനം വർദ്ധിപ്പിച്ചതാണ് വില കൂടാൻ കാരണം. മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവിന്റെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് മൊത്ത വിലസൂചിക 10.76ശതമാനം വർദ്ധിപ്പിച്ചത്.

റഷ്യൻ അധിനിവേശത്തെ തുടർന്ന് കയറ്റുമതി തടസപ്പെട്ടത് ഇന്ത്യയിലെ ഫാർമ കമ്പനികളെ ബാധിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും മറ്റുമുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതും ഇന്ത്യയിലെ മരുന്ന് വ്യവസായത്തെ പിന്നോട്ടടിച്ചു. വില കൂടാൻ ഇവ കാരണമായോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പാരസെറ്റമോൾ, സിട്രസിൻ, അമോക്‌സിസിലിൻ, ആംപിസിലിൻ, റാനിറ്റിഡിൻ, ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, സിപ്രോഫ്ളൊക്‌സാസിൻ, മെട്രോണിഡാസോൾ, ആന്റി ടെറ്റനസ് ഇമ്മ്യൂണോ ഗ്ളോബുലിൻ, റാബീസ് വാക്‌സിൻ, ബി.സി.ജി വാക്‌സിൻ, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ, മീസിൽസ് വാക്‌സിൻ, ജപ്പാൻ ജ്വര വാക്‌സിൻ, പൊട്ടാസ്യം ക്ളോറൈഡ്, പൊട്ടാസ്യം പെർമാംഗനേറ്റ്, ഐബുപ്രോഫെൻ, ഡൈക്ളോഫെനാക്, ഹൈഡ്രജൻ പെറോക്‌സൈഡ്, ഗ്ളൂക്കോസ്, ഫോളിക് ആസിഡ്, ഗർഭനിരോധന ഉറകൾ, സ്‌നേക്ക് വെനം ആന്റി സിറം, മഗ്‌നീഷ്യം സൾഫേറ്റ്, റിഫാംപിസിൻ, ഇൻസുലിൻ, മെറ്റ്‌ഫോർമിൻ.

നിത്യേന ഉപയോഗിക്കുന്ന മരുന്നുകൾക്ക് 10.7ശതമാനം വിലവർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതലായി വിൽക്കുന്ന ചില മരുന്നുകളുടെ നിലവിലെ വിലയും പുതുക്കിയ വിലയും.

  • കൊളസ്ട്രോൾ - ASTRON 10MG (atorvastatin) - 15 എണ്ണം- ഒരു സ്ട്രിപ്പ് 92.34രൂപ …102.22 രൂപ
  • ഷുഗർ - GLYREE (glimepiride) 1MG- 10 എണ്ണം- 40രൂപ - 44.28 രൂപ
  • ബി.പി - AMLOPRESS (amlodipine) 30 എണ്ണം - 87.69രൂപ -97.07 രൂപ
  • ന്യൂറോ രോഗങ്ങൾ- LEVIPIL (amlodipine) 500MG- 10 എണ്ണം - 132.70 രൂപ- 146.89 രൂപ
  • അലർജി,തുമ്മൽ - CETZINE- (cetirizine hydrochloride) -15 എണ്ണം- 27.55രൂപ- 30.49രൂപ

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്