ജിദ്ദ ഇന്‍റര്‍ നാഷണല്‍ പുസ്തകോത്സവത്തില്‍ ഇത്തവണ ആദ്യമായി മലേഷ്യയും പങ്കെടുക്കുന്നു. മലേഷ്യയ്ക്ക് പുറമെ ഒമാന്‍ ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും കന്നിയങ്കക്കാരായുണ്ട്.
ഇത് രണ്ടാം തവണയാണ് ജിദ്ദ ഈ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. 11 ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍ പുസ്തക പ്രദര്‍ശനത്തിന് പുറമെ സെമിനാറുകളും,സംവാദങ്ങളും, വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ വരുന്ന വ്യാഴാഴ്ച മക്ക രാജകുമാരനായ അല്‍ ഫൈസല്‍ മേള ഉദ്ഘാടനം ചെയ്യും. 21,500 സ്ക്വയര്‍ വിസ്തൃതിയിലാണ് മേള ഒരുങ്ങുന്നത്. ജിദ്ദയുടെ പാരമ്പര്യവും സംസ്കാരവും മേള ഉയര്‍ത്തിക്കാട്ടും. സയന്‍സ്, സോഷ്യോളജി, സാമ്പത്തികം, സാഹിത്യം തുടങ്ങി വ്യത്യസ്ത തലങ്ങളിലെ പുസ്തകങ്ങള്‍ മേളയില്‍ അണിനിരക്കും.