നിരോധനങ്ങള്‍ എപ്പോള്‍ എങ്ങനെ എന്ന് പറയാന്‍ കഴിയാത്ത നാടാണ് ഉത്തര കൊറിയ.കാരണം അവിടെ ഭരണാധികാരി ഏകാധിപതിയായ കിം ജോങ് ഉന്‍ ആണ് .അദേഹത്തിന് എപ്പോള്‍ എന്ത് തോന്നുന്നു അതാണ് രാജ്യത്തെ നിയമം .ജനങ്ങള്‍ അത് അനുസരിക്കുക അല്ലാതെ മാര്‍ഗവും ഇല്ല .ഒളിമ്പിക്സില്‍ മെഡല്‍ ഇല്ലാതെ ചെന്ന സ്പോര്‍ട്സ് താരങ്ങളെ ശിക്ഷിക്കാന്‍ കല്‍ക്കരി ഖനിയിലേക്ക് പറഞ്ഞു വിട്ട ആളാണ് കിം എന്ന് കൂടി ഓര്‍ക്കുക .
ഇനി ക്രിസ്മസിനു പകരം മരിച്ചുപോയ തന്റെ മുത്തശ്ശിയുടെ ഓര്‍മ്മദിനമായി ഡിസംബര്‍ 25 ആഘോഷിക്കാനാണ് കിം രാജ്യത്തെ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 1949ലാണ് കിമ്മിന്റെ മുത്തശ്ശി കിം ജോങ് സുക് മരിച്ചത്. 1919ലെ ക്രിസ്മസ് ദിനത്തിലായിരുന്നു അവര്‍ ജനിച്ചത്. ‘വിപ്ലവത്തിന്റെ പവിത്രമാതാവ്’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.നോര്‍ത്ത് കൊറിയന്‍ മുന്‍ നേതാവ് കിം സങ്ങിന്റെ ഭാര്യയായിരുന്നു ഇവര്‍.
നോര്‍ത്ത് കൊറിയ നേരത്തെ ക്രിസ്മസ് ട്രീ നിരോധിച്ചിരുന്നു. 2014ല്‍ അതിര്‍ത്തിയില്‍ ക്രിസമസ് ട്രീ വെച്ചുപിടിപ്പികക്കുമെന്ന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയ്ക്കെതിരെ കിം യുദ്ധഭീഷണി മുഴക്കിയിരുന്നു. 1950കളില്‍ തന്നെ ക്രിസ്തുമത വിശ്വാസികളുടെ ക്രിസ്മസ് ട്രീ ഒരുക്കുന്ന ആഘോഷത്തിന് ഉത്തരകകൊറിയ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലകക്ക് ലംഘിച്ച് ഭൂരിപക്ഷം ക്രിസ്ത്യാനികളും അലങ്കാരപ്പണികള്‍ ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരോധനം വന്ന സ്തിഥിക്ക് ഇനി ഇവരുടെ ഒക്കെ അവസ്ഥ എന്താകുമെന്നു ആര്‍ക്കും അറിയില്ല .കാരണം ഇത് ഉത്തര കൊറിയ ആണ് .