നേപ്പാളികളടക്കമുള്ള മലേഷ്യയിലെ വിദേശ തൊഴിലാളികൾക്ക് ഇന്ന് മുതൽ മലേഷ്യൻ സർക്കാറിന് കരം ഒടുക്കേണ്ട. മലേഷ്യൻ സർക്കാറാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ന് മുതൽ തീരുമാനം പ്രബല്യത്തിൽ വന്നു.
നിലവിൽ 1000 റിങ്കറ്റ്സിന് ᅠ250 റിങ്കറ്റാണ് നേപ്പാളി ജോലിക്കാർ നൽകേണ്ടിയിരുന്നത്.ഇതോടെ മലേഷ്യയിലെ വിദേശ തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യവും ആഗ്രഹവുമാണ് നടപ്പായിരിക്കുന്നത്.
1.5 മില്യൺ വിദേശ തൊഴിലാളികൾ മലേഷ്യയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ എന്നാൽ മതിയായ രേഖകളില്ലാത്ത നിരവധി അന്യദേശ തൊഴിലാളികളാണ് മലേഷ്യയിലുള്ളത്.