സൗന്ദര്യവും വെളുപ്പ് നിറവും ഉണ്ടെങ്കില്‍ മാത്രമേ നായികയാകാന്‍ കഴിയൂ എന്നാണു സിനിമാക്കാര്‍ക്ക് ഇടയിലെ ഒരു സംസാരം .എന്നാല്‍ അതൊന്നു മാറ്റി പിടിക്കാന്‍ ഇതാ നമ്മുടെ അല്‍ഫോന്‍സ് പുത്രന്‍ തന്നെ മുന്‍കൈ എടുത്തിരിക്കുന്നു .
അതെ നല്ല വിവരവും തന്റേടവും നന്നായി മലയാളം ഇഷ്ടമുള്ളതും മേയ്ക്കപ്പ് ഇല്ലാതെ 17നും 25നും ഇടയില്‍ പ്രായമുള്ള ഒരു നായികയെ അല്‍ഫോന്‍സ് പുത്രന്‍ തേടുന്നു .അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ ആണ് മേല്പറഞ്ഞ ഗുണങ്ങള്‍ ഉള്ള നായികയെ തേടുന്നതായി അറിയിച്ചിരിക്കുന്നത് .
നിബന്ധനകള്‍ അല്‍പ്പം കടുപ്പമാണെങ്കിലും കോണ്‍ഫിഡന്‍സ് ഉള്ളവര്‍ക്ക് സമീപിക്കാം. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അല്‍ഫോന്‍സ് ചിത്രത്തെക്കുറിച്ചും നായികയെക്കുറിച്ചും പറഞ്ഞത്.സംവിധായകനായല്ല നിര്‍മ്മാതാവായാണ് ഇത്തവണ അല്‍ഫോന്‍സ് എത്തുന്നുത്. പുത്രന്റെ സുഹൃത്തായ മെഹ്‌സീന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ വളരെ ഇഷ്ടമായെന്നും അതിനാലാണ് നിര്‍മ്മാതാവാകാന്‍ തീരുമാനിച്ചതെന്നും അല്‍ഫോന്‍സ്. പുത്രന്‍ സിനിമകളുടേത് പോലെ ഇതും ഒരു സുഹൃത്ത് സംഗമമാണ്. കൃഷ്ണശങ്കര്‍, സിജു വില്‍സന്‍, ഷറഫുദ്ധീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പരിചിത താരങ്ങള്‍ തന്നെയാണ് ചിത്രത്തില്‍. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.