ഫ്‌ളോറിയില്‍ ഇപ്പോള്‍ താരങ്ങള്‍ രണ്ടു തമിഴ്നാട്ടുകാരാണ് .കാരണം നാളുകളായി അവരുടെ ഉറക്കം കെടുത്തിയിരുന്ന പെരുമ്പാമ്പ് ശല്യത്തിന് പരിഹാരവുമായാണ് ഇവര്‍ എത്തിയിരിക്കുന്നത് .പെരുമ്പാമ്പിന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയ ഫ്‌ളോറിഡ അധികൃതരുടെ അന്വേഷണമാണ് ഒടുവില്‍ തമിഴ്‌നാട്ടിലെ അതിവിദഗ്ധരായ പാമ്പുപിടുത്തക്കാരില്‍ ചെന്നവസാനിച്ചത്. അങ്ങനെ പരമ്പരാഗത പാമ്പുപിടുത്തക്കാരായ ഇരുള വിഭാഗത്തില്‍പെട്ട മാസി സദയ്യനും വടിവേല്‍ ഗോപാലും ഫ്‌ളോറിഡയിലേക്ക് വിമാനം കയറി.
വര്‍ഷങ്ങളായി ഫ്‌ളോറിഡയില്‍ പാമ്പ് ശല്യമുണ്ട്. പെരുമ്പാമ്പുകള്‍ വീടുകളിലേക്ക് കയറിത്തുടങ്ങിയപ്പോഴാണ് പ്രശ്‌നം ഗുരുതരമാണെന്ന് ഭരണാധികാരികള്‍ക്ക് മനസിലാകുന്നത്. പല പദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും ഒന്നും നടന്നില്ല. അങ്ങനെയാണ് മാസിയും വടിവേലും ഫ്‌ളോറിഡയിലേക്ക് പറന്നത്. ഈ മാസം ആദ്യമാണ് ഇരുവരും പാമ്പിനെ പിടിക്കാന്‍ പുറപ്പെട്ടത്. 13 പാമ്പുകളേയാണ് ഇവര്‍ ഇതിനകം പിടിചത്. ഭാഷ പ്രശ്‌നമായതിനാല്‍ രണ്ട് പരിഭാഷകരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പെരുമ്പാമ്പുകളെക്കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ഫ്‌ളോറിഡയിലെ വന്യജീവി വകുപ്പാണ് പാമ്പുകളെ പിടിച്ച് കൊന്നുകളയാന്‍ തീരുമാനിച്ചത്. കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി വലിയ പ്രൊജക്റ്റ് തന്നെ അവര്‍ ആവിഷ്‌കരിച്ചു. പാമ്പിനെ ആര് പിടിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ പാമ്പുകള്‍ ആണിവിടെ ഉള്ളത് .പരമ്പരാഗതമായി പാമ്പുപിടുത്തക്കാരായ തമിഴ്നാട്ടിലെ ഇരുള വിഭാഗത്തില്‍പ്പെട്ടവരാണ് മാസിയും വടിവേലുവും.പ്രത്യേക പരിശീലനം ലഭിച്ച പട്ടികളെ ഉപയോഗിച്ചാണ് ഇവര്‍ പാമ്പിനെ പിടിക്കുന്നത്. മനുഷ്യന് പെട്ടെന്ന് ഇവയെ കണ്ടെത്താന്‍ കഴിയില്ല. അതിനാലാണ് പട്ടികളെ ഉപയോഗിക്കുന്നത്. എന്തായാലും ഇവരുടെ പാമ്പ് പിടുത്തത്തിലുള്ള വൈദഗ്ധ്യം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് അധികൃതര്‍.