വിദേശരാജ്യങ്ങളില്‍ മരണപെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സ്വന്തം എയര്‍ ഇന്ത്യ ഇടാക്കുന്നത് കിലോയ്ക്ക് 18 ദിര്‍ഹം വരെ എന്ന് ആരോപണം .മരിച്ചയാളുടെ ഭാരത്തിന്റെ ഓരോ കിലോക്കും 18 ദിര്‍ഹം വരെയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത് .ഇതിന് പുറമെ ശവപ്പെട്ടിയുടെ ഭാരത്തിനും എയര്‍ ഇന്ത്യ പണം ഈടാക്കുകയാണ് എന്നാണ് പ്രവാസികളുടെ ആരോപണം.
പ്രവാസിയുടെ മൃതദേഹം വിമാന കമ്പനികള്‍ക്ക് കാര്‍ഗോ ചരക്ക് മാത്രമാണ്. ഒരു കിലോപച്ചക്കറി എയര്‍ ഇന്ത്യയില്‍ നാട്ടിലയക്കാന്‍ കിലോക്ക് മൂന്ന് ദിര്‍ഹം മതി.അപ്പോഴാണ് മൃതദേഹത്തിന് കിലോയ്ക്ക് 18ദിര്‍ഹം.മരണപെടുന്നവരുടെ കുടുംബം തങ്ങളുടെ സങ്കടകരമായ അവസ്ഥയില്‍ ഇത് ചോദ്യം ചെയ്യുന്നില്ല എന്നതും വിമാന കമ്പനികള്‍ക്ക് തരം ആകുകയാണ് .സേവനത്തിന് പ്രവാസി ഭാരതീയ പുരസ്കാരം നേടിയ സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയാണ് ഈ കാര്യം ആദ്യമായി ഉന്നയിച്ചത് .
പല ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളും മൃതദേഹത്തിന് നിശ്ചിത നിരക്ക് ഈടാക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ കണ്ണില്‍ചോരയില്ലാത്ത ഈ നടപടി .അഷ്റഫ് താമരശ്ശേരിയുടെ ആക്ഷേപം നേരത്തേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ എയര്‍ ഇന്ത്യയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏറ്റവും കുറവ് തുക ഈടാക്കുന്നത് എന്നായിരുന്നു അധികൃതര്‍ വിശദീകരിച്ചത്. എന്നാലിത് അടിസ്ഥാനരഹിതമാണെന്ന് അഷ്റഫ് പറയുന്നു. അയല്‍ രാജ്യമായ പാകിസ്താനടക്കം പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമ്പോള്‍ ആണ് നമ്മുടെ ദേശീയ വിമാന കമ്പനി ശവപ്പെട്ടിയുടെ ഭാരത്തില്‍ പോലും ഇളവ് നല്കാത്തത്എന്നതാണ് ദുഖകരം .