500 പേരെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനെ കുറിച്ചു ഓര്‍ത്ത് നോക്കൂ .അതും എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ .അങ്ങനെ ഒരു കുടുംബചിത്രം ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് .ചൈനയിലെ ഷിഷി വില്ലേജിലെ ഷെയ്ജിംഗ് പ്രവിശ്യയിൽ ആണ് ഈ കുടുംബചിത്രത്തിനു വേദിയായത് .
ബെയ്ജിംഗ്, സിൻജിയാഗ്, തായ്വാൻ തുടങ്ങിയ ഇടങ്ങളിൽ ചിതറിക്കിടന്ന കുടുംബാംഗങ്ങൾ ഒത്തുകൂടിയപ്പോഴാണ് ഈ അപൂർവ ചിത്രം പിറന്നത്. ഇവരെയെല്ലാം ഒന്നിപ്പിക്കാൻ രണ്ടരവർഷം വേണ്ടിവന്നു. ഒരു ഡ്രോണിന്റെ സഹായത്തോടെയാണ് ഫോട്ടോ എടുത്തത്. പാറക്കെട്ടുകളുടെ സമീപം പല തലമുറയിലുള്ള കുടുംബാംഗങ്ങൾ വരിവരിയായി നിൽക്കുന്ന ഈ ഫോട്ടോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ ഹിറ്റായിരിക്കുകയാണ്. അംഗങ്ങളെല്ലാവരും ഫോട്ടോയ്ക്കായി നിൽക്കാൻ വേണ്ടിവന്നത് അര മണിക്കൂറാണ്.