നിലാവ്‌ കുവൈറ്റ്‌ ഹലാ – കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ സ്വാഗത സംഘം രൂപീകരിച്ചു.

0

കുവൈത്ത് : ഹലാ ഫെബ്രവരിയുടെ ഭാഗമായി ഫെബ്രുവരി 24, 25 ദിവസങ്ങളിലായി  കുവൈത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ നിലാവ്‌ കുവൈറ്റ്‌ സംഘടിപ്പിക്കുന്ന ശിഫ അല്‍ ജസീറ – ഗ്രാന്‍റ് ഹൈപ്പര്‍ കാന്‍സര്‍ രോഗപ്രതിരോധ സെമിനാറിന്‍റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.കാന്‍സര്‍ രോഗപ്രതിരോധ സെമിനാറിന് പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദ്ധന്‍ ഡോ.വി.പി. ഗംഗാധരനും ഡോ. ചിത്രയും  നേതൃത്വം നല്‍കും.  കഴിഞ്ഞ ദിവസം അബ്ബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ കുവൈത്തിലെ  സാംസ്കാരിക സംഘടനാ  രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സാമൂഹ്യ ബോധവല്‍ക്കരണത്തിലൂടെ  കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള അജ്ഞതയും രോഗ ഭയവും സമൂഹത്തില്‍ നിന്നും നിര്‍മ്മാജ്ജനം ചെയ്യുവാന്‍ നിരവധി പരിപാടികളാണ് നിലാവ് കുവൈത്ത്  കഴിഞ്ഞ കാലങ്ങളിലായി  നടത്തി വരുന്നത്.

സ്വാഗത സംഘം ഭാരവാഹികള്‍ : രാജന്‍ റാവുത്തര്‍ ( രക്ഷാധികാരി), ഡോ.അമീര്‍ അഹമ്മദ് ( ചെയര്‍മാന്‍ ), ഹബീബുള്ള മുറ്റിച്ചൂര്‍ (വൈസ് ചെയര്‍മാന്‍), ശരീഫ് താമരശ്ശേരി( ജനറല്‍ കണ്‍വീനര്‍), മൊയ്തു മേമി , ഹാരിസ് വള്ളിയോത്ത് (കണ്‍വീനര്‍). അഡ്വൈസറി ബോഡ്‌ അംഗങ്ങളായി ഡോ.ഫതാഹ് , ഡോ.സിറാജ്, അയൂബ് കച്ചേരി, സഗീര്‍ തൃക്കരിപ്പൂര്‍, വര്‍ഗീസ്‌ പുതുക്കുളങ്ങര,ജെ. സജി , കെ.ടി.പി.അബ്ദുല്‍ റഹിമാന്‍,ഫൈസല്‍ മഞ്ചേരി, മലയില്‍ മൂസക്കോയ, ചെസ്സില്‍ രാമപുരം, ബാബുജി ബത്തേരി, ബഷീര്‍ ബാത്ത, തോമസ്‌ മാത്യു കടവില്‍, ഇബ്രാഹിം കുന്നില്‍, എം.ടി ജോണ്‍,അഫ്സല്‍ ഖാന്‍, മഹമൂദ് അപ്സര, രഘു നാഥന്‍ നായര്‍ ,പീറ്റര്‍,രാജഗോപാല്‍ ഇടവലത്ത്‌ , ഇസ്മായീല്‍ പയ്യോളി, അഡ്വ.ജോണ്‍ തോമസ്‌, സുരേഷ് മാത്തൂര്‍,എഞ്ചി.അബൂബക്കര്‍, എം.ടി.മുഹമ്മദ്‌,ജേക്കബ്‌ ചണ്ണപ്പേട്ട , ഷബീര്‍ മണ്ടോളി,ഷബീര്‍ അഡ്രസ്‌, ബി.പി.നാസര്‍, ബിജു, അബ്ദുള്ള കൊള്ളോറോത്ത്‌, ഹസന്‍ കോയ,സലിം കളനാട്‌ ,ഫാറുഖ് ഹമദാനി, ഹുമയൂണ്‍ അറക്കല്‍,ജയ പ്രകാശ് പള്ളിയാലില്‍ , മുഹമ്മദ്‌ റിയാസ് അയനം  , അലി മാത്ര,മണികണ്ഠന്‍ എന്നീവരെ  തെരഞ്ഞടുത്തു.

ആദ്യ ദിനമായ  വെള്ളിയാഴ്ച്ച എന്‍ . ബി,. ടി സി. ക്യാമ്പില്‍  നടക്കുന്ന ബോധവല്‍ക്കരണ സെമിനാറിന്‍റെ   കോഡിനേറ്ററായി  ശംസുദ്ദീന്‍.ടി.കെ യേയും , എന്‍. എസ്‌ . എച്ച്‌ ക്യാമ്പില്‍  നടക്കുന്ന രോഗപ്രതിരോധ സെമിനാറിന്‍റെ കോഡിനേറ്ററായി ശംസു ബദരിയേയും  തെരഞ്ഞടുത്തു. തുടര്‍ന്ന്  അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍  കുവറ്റിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും തിരഞ്ഞടുത്ത  മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പരിപാടി  മുജീബുള്ളാ ,റഫീഖ്‌ തായത്ത്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍  നടക്കും. ഉച്ചക്ക് നടക്കുന്ന  “ഡോക്ടറോടൊപ്പം ” എന്ന പരിപാടിയുടെ കോഡിനേറ്ററായി ഫിറോസ്‌ ചങ്ങരോത്തിനേയും പൊതു സെമിനാര്‍ കോഡിനേറ്ററായി അസീസ്‌ തിക്കോടിയെയും തെരഞ്ഞടുത്തു .

മുജീബുള്ള. , ഖാലിദ്‌ ബേക്കല്‍ , അലി അക്ബര്‍, നിയാസ്‌ ( ഫിനാസ്‌) അന്‍വര്‍ സാദാത്ത്‌ തലശ്ശേരി , സലിം  കൊട്ടയില്‍,റസാഖ്‌ ചെറുതുരുത്തി, ( പബ്ലിസിറ്റി)  സമീര്‍ തിക്കോടി , ഹനീഫ്‌  പാലായി, അസീസ്‌ ഉദുമ, ( ഡോക്യുമന്റ്‌) മുജീബ്‌ കൊയിലാണ്ടി( വളണ്ടിയര്‍) ഹമീദ്‌ മധൂര്‍ ( പ്രസന്റേഷന്‍) ഹുസ്സന്‍ കുട്ടി , ഷെരീഫ്‌ ഒതുക്കുങ്ങല്‍, റഹീം അരിക്കാടി,സലിം മേച്ചേരി ( റിസപ്ഷന്‍) സിദ്ദീഖ്‌ കൊടുവള്ളി, അബ്ദു കടവത്ത്‌, ( ട്രാന്‍സ്പോര്‍ട്ട്‌) ശംസു ബദരിയ , ( ഭക്ഷണം) തുടങ്ങിയവരെ വിവിധ കണ്‍വീനര്‍മാരായും, സമീയുള്ള, ജാഫര്‍ പള്ളം, ഹകീം ഏറോലി,അലി പാക്കര, മുസ്ഥഫ ,നിയാസ്‌ മജീദ്‌ തുടങ്ങിയവരെ സഹ കണ്‍വീനര്‍മാരായും  തെരഞ്ഞടുത്തു.

യോഗത്തില്‍ ഹബീബുള്ള മുറ്റിച്ചൂര്‍ അദ്ധ്യക്ഷത വഹിച്ചു . നിലാവ്‌ കുവൈത്തിന്‍റെ  കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സത്താര്‍ കുന്നിലും, 2017 ല്‍ ലക്ഷ്യം വെക്കുന്ന പദ്ധതികളെ കുറിച്ച്‌ അബ്ദുള്‍ ഫത്താ തയ്യിലും വിശദീകരിച്ചു. ക്യാന്‍സര്‍ രോഗത്തെ കുറിച്ച് ഡോ. അമീര്‍ അഹമ്മദ് സദസ്സിനോട് സംവദിച്ചു . രാജന്‍ റാവുത്തര്‍, മുഹമ്മദ്‌ റിയാസ്, തോമസ്‌ കടവില്‍, ബഷീര്‍ ബാത്ത, ഫാറൂഖ് ഹമദാനി, നിസാര്‍, റഫീഖ് തായത്ത്, ഗഫൂര്‍ വയനാട് എന്നിവര്‍ സംസാരിച്ചു . ജന. സെക്രട്ടറി ഹമീദ് മധൂര്‍ സ്വാഗതവും ശരീഫ് താമരശ്ശേരി നന്ദിയും പറഞ്ഞു.